തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് വി​ത​ര​ണം ന​ട​ത്തി
Monday, April 12, 2021 9:48 PM IST
തൊ​ടു​പു​ഴ: സി​നി​മ പ്ര​വ​ർ​ത്ത​ക​രു​ടെ ദേ​ശീ​യ സം​ഘ​ട​ന​യാ​യ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഗ്ലോ​ബ​ൽ ഫി​ലിം മേ​ക്കേ​ഴ്സ് കേ​ര​ള ഘ​ട​കം ജി​ല്ലാ ഗ്രൂ​പ്പി​ന്‍റെ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് വി​ത​ര​ണോ​ദ്ഘാ​ട​നം ന​ട​ത്തി. തൊ​ടു​പു​ഴ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന യോ​ഗം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാപ്ര​സി​ഡ​ന്‍റ് കെ.​ജെ. ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷം​സു​ദീ​ൻ ഐ​ഡി കാ​ർ​ഡു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ഇ​ടു​ക്കി ജി​ല്ലാ ഗ്രൂ​പ്പ് നി​ർ​മി​ക്കു​ന്ന ഷോ​ർ​ട്ട് ഫി​ലി​മി​ന്‍റെ പൂ​ജ ഫി​ലിം ഡ​യ​റ​ക്ട​ർ സോ​ള​മ​ൻ കെ.​ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​സി.​മ​ഹേ​ഷ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി കെ.​അ​ഭി​ലാ​ഷ്, ഐ​റ്റി ഹെ​ഡ് ഷ​നൂ​ബ്, ട്ര​ഷ​റ​ർ സ​ന്തോ​ഷ് ന​യ​നാ​മൃ​തം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.