കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് ചൂ​ടു​വെ​ള്ളം ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി
Thursday, April 15, 2021 10:18 PM IST
തൊ​ടു​പു​ഴ: ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് രോ​ഗം ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന രോ​ഗി​ക​ൾ​ക്ക് കു​ടി​ക്കാ​ൻ ചൂ​ടു​വെ​ള്ളം ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി. കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ച്ച​തി​നാ​ൽ ഒ​രു ഹാ​ളി​ൽ കൂ​ടു​ത​ൽ പേ​രെ പ്ര​വേ​ശി​പ്പി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്.
ഈ ​ഘ​ട്ട​ത്തി​ലാ​ണ് കു​ടി​ക്കാ​ൻ വെ​ള്ള​ത്തി​ന് ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ഇ​ത് പ്രാ​യ​മാ​യ​വ​രെ​യും മ​റ്റു​മാ​ണ് കൂ​ടു​ത​ൽ അ​ല​ട്ടു​ന്ന​ത്. അ​തേ സ​മ​യം വെ​ള്ളം ചൂ​ടാ​ക്കാ​നു​പ​യോ​ഗി​ക്കു​ന്ന മെ​ഷീ​ൻ ത​ക​രാ​റി​ലാ​യ​താ​ണ് ഇ​തി​ന് കാ​ര​ണ​മെ​ന്നും അ​വ​ധി​യാ​യ​തി​നാ​ൽ ക​ന്പ​നി​യു​ടെ ജീ​വ​ന​ക്കാ​ര​ൻ എ​ത്തി​യി​ല്ലെ​ന്നു​മാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്ന​ത്.
എ​ല്ലാ നി​ല​യി​ലും ചൂ​ട് വെ​ള്ളം എ​ത്തി​ക്കാ​ൻ ഫ​ണ്ടി​ല്ലാ​ത്ത​തി​നാ​ൽ സാ​ധി​ക്കി​ല്ലെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

ഇ​ന്ന​ലെ 205 പേ​ർ​ക്കു കോ​വി​ഡ്

തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 205 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 193 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്. മൂ​ന്നു പേ​രു​ടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. അ​ന്യ സം​സ്ഥാ​ന​ത്ത് നി​ന്ന് എ​ത്തി​യ ഒ​ന്പ​ത് പേ​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 40 പേ​ർ രോ​ഗ​മു​ക്തി നേ​ടി.