വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളെ കോ​ർ​ത്തി​ണ​ക്കി കെഎ​സ്ആ​ർ​ടി​സി​യു​ടെ പു​ത്ത​ൻ സ​ർ​വീ​സ്
Friday, April 16, 2021 10:03 PM IST
ക​ട്ട​പ്പ​ന: കോ​വി​ഡ് മൂ​ല​മു​ള്ള സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​വാ​ൻ ജി​ല്ല​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളെ കോ​ർ​ത്തി​ണ​ക്കി​യു​ള്ള പു​ത്ത​ൻ സ​ർ​വീ​സ് എ​ന്ന നൂ​ത​ന ആ​ശ​യ​വു​മാ​യി കെ ​എ​സ്ആ​ർ​ടി​സി കു​മ​ളി ഡി​പ്പോ. കെ ​എ​സ്ആ​ർ​ടി​സി​യെ ര​ക്ഷ​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പു​ത്ത​ൻ പ​ദ്ധ​തി​യു​മാ​യി മാ​നേ​ജ്മെ​ന്‍റ് രം​ഗ​ത്ത് വ​ന്നി​ട്ടു​ള്ള​ത്.
കു​മ​ളി ഡി​പ്പോ​യി​ൽ​നി​ന്നും രാ​വി​ലെ എ​ട്ടി​ന് സ​ർ​വീ​സ് ആ​രം​ഭി​ച്ച് പ​രു​ന്തും​പാ​റ, വാ​ഗ​മ​ണ്‍, അ​യ്യ​പ്പ​ൻ​കോ​വി​ൽ തൂ​ക്കു​പാ​ലം, അ​ഞ്ചു​രു​ളി വെ​ള്ള​ച്ചാ​ട്ടം, രാ​മ​ക്ക​ൽ​മേ​ട്, ചെ​ല്ലാ​ർ​കോ​വി​ൽ മെ​ട്ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ സ​ന്ദ​ർ​ശ​ന​ത്തി​നു​ശേ​ഷം വൈ​കു​ന്നേ​രം 6.30-ന് ​കു​മ​ളി​യി​ൽ അ​വ​സാ​നി​ക്കു​ന്ന നി​ല​യി​ലാ​ണ് ഷെ​ഡ്യൂ​ൾ ആ​രം​ഭി​ക്കു​ന്ന​ത്.
പ​രു​ന്തും​പാ​റ, വാ​ഗ​മ​ണ്‍, രാ​മ​ക്ക​ൽ​മേ​ട്, ചെ​ല്ലാ​ർ​കോ​വി​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​രു​മ​ണി​ക്കൂ​ർ വീ​ത​വും അ​യ്യ​പ്പ​ൻ​കോ​വി​ൽ, അ​ഞ്ചു​രു​ളി എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ൽ അ​ര​മ​ണി​ക്കൂ​ർ വീ​ത​വും സ​മ​യം ചെ​ല​വ​ഴി​ക്കാ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ലാ​ണ് ഷെ​ഡ്യൂ​ൾ ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. ഈ ​സ​മ​യ​ങ്ങ​ളി​ൽ ബ​സി​ൽ എ​ത്തു​ന്ന സ​ഞ്ചാ​രി​ക​ൾ​ക്ക് ഈ ​പ്ര​ദേ​ശ​ങ്ങ​ൾ ചു​റ്റി സ​ഞ്ച​രി​ക്കു​ന്ന​തി​നു​ള്ള അ​വ​സ​ര​മു​ണ്ടാ​വും.
കോ​വി​ഡി​നെ​തു​ട​ർ​ന്ന് പ്ര​തി​സ​ന്ധി​യി​ലാ​യ ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളെ സ​ജീ​വ​മാ​ക്കു​ക എ​ന്ന​തും നൂ​ത​ന ആ​ശ​യ​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്നു.
ആ​ദ്യ സ​ർ​വീ​സി​ന്‍റെ പ്ര​വ​ർ​ത്ത​നം പ​രി​ശോ​ധി​ച്ച് കൂ​ടു​ത​ൽ സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ല​ക്ഷ്യ​വും മാ​നേ​ജ്മെ​ന്‍റി​നു​ണ്ട്.
ജി​ല്ല​യി​ലെ ടൂ​റി​സം സാ​ധ്യ​ത​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു​മാ​സം മു​ന്പ് തൊ​ടു​പു​ഴ​യി​ൽ കെ ​എ​സ്ആ​ർ​ടി​സി ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് മെ​ന്പ​ർ സി.​വി. വ​ർ​ഗീ​സ് വി​ളി​ച്ചു​ചേ​ർ​ത്ത ജി​ല്ലാ​ത​ല മീ​റ്റിം​ഗി​ലാ​ണ് പു​തി​യ സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള തീ​രു​മാ​ന​മെ​ടു​ത്ത​ത്.