എ​സ്എ​സ്എ​ൽ​സി ഐ​ടി പ്രാ​ക്‌ടിക്ക​ൽ പ​രീ​ക്ഷ റ​ദ്ദാ​ക്ക​ണം: പി​ജി​ടി​എ
Monday, April 19, 2021 10:03 PM IST
തൊ​ടു​പു​ഴ: കോ​വി​ഡ് പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മേ​യ് അ​ഞ്ചു​മു​ത​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന എ​സ്എ​സ്എ​ൽ​സി ഐ​ടി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ റ​ദ്ദാ​ക്ക​ണ​മെ​ന്ന് പി ​ജി ടി ​എ സം​സ്ഥാ​ന ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. തി​യ​റി പ​രീ​ക്ഷ​യ്ക്കു​ശേ​ഷം പ​ത്തു ദി​വ​സം കു​ട്ടി​ക​ൾ​ക്ക് പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​യ്ക്കാ​യി പ​രി​ശീ​ല​നം ന​ൽ​കാ​മെ​ന്നാ​ണ് നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ 29നാ​ണ് നി​ല​വി​ൽ​ന​ട​ന്നു​വ​രു​ന്ന പ​രീ​ക്ഷ അ​വ​സാ​നി​ക്കു​ന്ന​ത്.
പി​ന്നീ​ട് 30 ഒ​ഴി​കെ​യു​ള്ള ര​ണ്ടു​ദി​വ​സ​ങ്ങ​ൾ അ​വ​ധി​യാ​ണ്. മൂ​ന്നി​ന് പ​രീ​ക്ഷ ഇ​ൻ​സ്റ്റാ​ൾ ചെ​യ്യു​വാ​നും അ​ഞ്ചു​മു​ത​ൽ പ​രീ​ക്ഷ ന​ട​ത്താ​നു​മാ​ണ് നി​ല​വി​ൽ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. എ​ല്ലാ ദി​വ​സ​വും അ​ര മ​ണി​ക്കൂ​ർ വീ​തം തു​ട​ർ​ച്ച​യാ​യി ഏ​ഴു കു​ട്ടി​ക​ൾ​ക്ക് ഒ​രു കം​പ്യൂ​ട്ട​ർ എ​ന്ന നി​ല​യി​ൽ പ​രീ​ക്ഷ ന​ട​ത്തു​ന്ന​ത് കോ​വി​ഡ് വ്യാ​പ​ന സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കും.
ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഐ​ടി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ ഉ​പേ​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നും സം​ഘ​ട​ന ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​ജി. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം മു​ഖ്യ​ര​ക്ഷാ​ധി​കാ​രി സി​ബി ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബു കു​ര്യ​ൻ, സു​ധീ​ർ ച​ന്ദ്ര​ൻ,കെ.​ഷ​ഫീ​ർ,ശാ​ലു​മോ​ൻ സി.​കു​ര്യ​ൻ, ചാ​ൾ​സ് അ​ല​ക്സ് , മ​നു കെ. ​ജോ​സ്,സ​ർ​ബി അ​ഗ​സ്റ്റി​ൻ , എം.​ര​ശ്മി , ലി​സി സ​ക്ക​റി​യാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.