കോ​വി​ഡ് വ്യാ​പ​നം; വി​നോ​ദ സ​ഞ്ചാ​രകേ​ന്ദ്ര​ങ്ങ​ൾ ആ​ശ​ങ്ക​യി​ൽ
Wednesday, April 21, 2021 10:31 PM IST
അ​ടി​മാ​ലി: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തോ​ടെ ഇ​ര​വി​കു​ളം ദേ​ശി​യോ​ദ്യാ​നം ഉ​ൾ​പ്പെ​ടെ​യു​ള്ള വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി കു​റ​ഞ്ഞു.
മു​ന്പെ​ത്തി​യി​രു​ന്ന സ​ഞ്ചാ​രി​ക​ളു​ടെ പ​കു​തി​യി​ൽ താ​ഴെ ആ​ളു​ക​ൾ മാ​ത്ര​മാ​ണ് പ​ല കേ​ന്ദ്ര​ങ്ങ​ളി​ലും ഇ​പ്പോ​ൾ എ​ത്തു​ന്ന​ത്. ഇ​ര​വി​കു​ളം ദേ​ശി​യോ​ദ്യാ​ന​ത്തി​ലും പ​ഴ​യ മൂ​ന്നാ​റി​ലെ ഹൈ​ഡ​ൽ പാ​ർ​ക്കി​ലു​മൊ​ക്കെ സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി കു​റ​ഞ്ഞി​ട്ടു​ണ്ട്.
മാ​ട്ടു​പ്പെ​ട്ടി​യും കു​ണ്ട​ള​യും ചെ​ങ്കു​ള​വും അ​ട​ക്ക​മു​ള്ള ബോ​ട്ടിം​ഗ് കേ​ന്ദ്ര​ങ്ങ​ളി​ലും വ​ള​രെ കു​റ​ച്ച് സ​ഞ്ചാ​രി​ക​ൾ മാ​ത്ര​മാ​ണ് എ​ത്തു​ന്ന​ത്.
ബോ​ട്ടിം​ഗ് കേ​ന്ദ്ര​ങ്ങ​ളി​ലും ഉ​ദ്യാ​ന​ങ്ങ​ളി​ലു​മൊ​ക്കെ​യെ​ത്തി​യി​രു​ന്ന സ​ഞ്ചാ​രി​ക​ളാ​ണ് മൂ​ന്നാ​റി​നെ സ​ജീ​വ​മാ​ക്കി​യി​രു​ന്ന​ത്. കോ​വി​ഡ് വ്യാ​പ​നം ആ​രം​ഭി​ച്ച​തുമു​ത​ലു​ള്ള ഒ​രുവ​ർ​ഷ​ക്കാ​ല​യ​ള​വി​ൽ വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യി​ൽ കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ വ​രു​മാ​ന ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.