കോ​വി​ഡ് പോ​സി​റ്റീ​വാ​യ വി​ദ്യാ​ർ​ഥി​ക്ക് പ​രീ​ക്ഷ​ എഴു​താ​ൻ പ്ര​ത്യേ​ക സൗ​ക​ര്യ​മൊ​രു​ക്കി
Thursday, April 22, 2021 9:42 PM IST
നെ​ടു​ങ്ക​ണ്ടം: ര​ണ്ടു​ദി​വ​സം മു​ന്പ് കോ​വി​ഡ് പോ​സി​റ്റീ​വാ​യ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ക്ക് പ​രീ​ക്ഷ​യെ​ഴു​താ​ൻ നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത് സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​ന​ൽ​കി. പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ വി​ദ്യാ​ർ​ഥി​ക്ക് പി​പി​ഇ കി​റ്റും ആം​ബു​ല​ൻ​സും അ​ട​ക്ക​മു​ള്ള സൗ​ക​ര്യ​ങ്ങ​ൾ
ന​ൽ​കി.
നെ​ടു​ങ്ക​ണ്ടം ദീ​പ്തി കോ​ള​ജി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ക്ക് ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് കോ​വി​ഡ് പോ​സി​റ്റീ​വാ​യ​ത്. മു​ൻ​പു​ന​ട​ന്ന പ​രീ​ക്ഷ​ക​ൾ ക​ല്ലാ​ർ ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ലെ​ത്തി വി​ദ്യാ​ർ​ഥി എ​ഴു​തി​യി​രു​ന്നു. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ഇ​ന്ന​ലെ ഇം​ഗ്ലീ​ഷ് പ​രീ​ക്ഷ എ​ഴു​താ​നാ​കു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ലാ​യി​രു​ന്നു വി​ദ്യാ​ർ​ഥി. ഇ​ക്കാ​ര്യം പ​ഞ്ചാ​യ​ത്തം​ഗം സു​രേ​ഷ് പ​ള്ളി​യാ​ടി​യെ അ​റി​യി​ച്ച​തോ​ടെ കു​ട്ടി​ക്ക് പ​രീ​ക്ഷ എ​ഴു​താ​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ പ​ഞ്ചാ​യ​ത്ത് ഒ​രു​ക്കി​ന​ൽ​കു​ക​യാ​യി​രു​ന്നു.
കോ​വി​ഡ് ബാ​ധി​ത​നാ​യ വി​ദ്യാ​ർ​ഥി​ക്ക് പ​രീ​ക്ഷ​യെ​ഴു​താ​ൻ പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ലും പ്ര​ത്യേ​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന വി​ദ്യാ​ർ​ഥി ഇ​ന്ന​ലെ രാ​വി​ലെ പി​പി​ഇ കി​റ്റ് ധ​രി​ച്ച് പ​ഞ്ചാ​യ​ത്ത് ന​ൽ​കി​യ ആം​ബു​ല​ൻ​സി​ൽ പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ലെ​ത്തി. പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ മു​റി​യി​ലി​രു​ന്ന് പ​രീ​ക്ഷ ഏ​ഴു​തി​യ​ശേ​ഷം വി​ദ്യാ​ർ​ഥി അ​തേ അം​ബു​ല​ൻ​സി​ൽ വീ​ട്ടി​ൽ തി​രി​ച്ച് നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​ച്ചു. കോ​വി​ഡ് നെ​ഗ​റ്റീ​വ് ആ​കു​ന്ന​തു​വ​രെ വി​ദ്യാ​ർ​ഥി​ക്ക് ശേ​ഷി​ക്കു​ന്ന പ​രീ​ക്ഷ​ക​ളെ​ഴു​താ​ൻ ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​ന​ൽ​കു​മെ​ന്നും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.