കാ​ർ​മ​ൽ ജ്യോ​തി സ്പെ​ഷ​ൽ സ്കൂ​ളി​ൽ ബാ​സ്ക​റ്റ് ബോ​ൾ കോ​ർ​ട്ടൊ​രു​ങ്ങി
Saturday, May 8, 2021 10:17 PM IST
അ​ടി​മാ​ലി: മ​ച്ചി​പ്ലാ​വ് കാ​ർ​മ​ൽ ജ്യോ​തി സ്പെ​ഷ​ൽ സ്കൂ​ളി​ൽ കു​ട്ടി​ക​ൾ​ക്കാ​യി ബാ​സ്ക​റ്റ് ബോ​ൾ കോ​ർ​ട്ടൊ​രു​ങ്ങി. സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ത​ന്നെ​യാ​ണ് കോ​ർ​ട്ട് നി​ർ​മി​ച്ചി​ട്ടു​ള്ള​ത്.

ലോ​ക്ക് ഡൗ​ണ്‍ കാ​ല​യ​ള​വി​ലു​ൾ​പ്പെ​ടെ സ്കൂ​ളി​ൽ താ​മ​സി​ച്ചു​പോ​രു​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളു​ടെ കാ​യി​കോ​ല്ലാ​സ​ത്തി​ന് കോ​ർ​ട്ട് പ്ര​യോ​ജ​നം ചെ​യ്യും. ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്കു വേ​ണ്ടി​യു​ള്ള സ്പോ​ർ​ട്സ് ഹോ​സ്റ്റ​ൽ സ്കൂ​ളി​ന്‍റെ ഭാ​ഗ​മാ​യി മു​ന്പ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചി​രു​ന്നു.

ഇ​തി​നെ​തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ കാ​യി​ക പ​രി​ശീ​ല​ന​ത്തി​ന് വേ​ണ്ടു​ന്ന അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ബാ​സ്ക​റ്റ് ബോ​ൾ കോ​ർ​ട്ടും നി​ർ​മി​ച്ചി​ട്ടു​ള്ള​ത്. ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളു​ടെ കാ​യി​ക​പ​ര​വും ക​ലാ​പ​ര​മാ​യു​മു​ള്ള വ​ള​ർ​ച്ച​യ്ക്ക് സ്കൂ​ൾ മി​ക​ച്ച പ്രോ​ത്സാ​ഹ​ന​മാ​ണ് ന​ൽ​കി​വ​രു​ന്ന​ത്.