കോ​വി​ഡ് പോ​സി​റ്റീ​വാ​യ മൂ​ന്നു​പേ​ർ ശ്വാ​സം​മു​ട്ട​ൽ മൂ​ലം അ​വ​ശ​രാ​യി
Monday, May 10, 2021 10:47 PM IST
രാ​ജാ​ക്കാ​ട്: വ​ട്ട​ക്ക​ണ്ണി​പ്പാ​റ ഈ​ട്ടി​ച്ചോ​ടി​നു സ​മീ​പം സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ഏ​ല​ത്തോ​ട്ട​ത്തി​ൽ മ​രു​ന്നു ത​ളി​ച്ച​തി​നെ​തു​ട​ർ​ന്ന് സ​മീ​പ​ത്തെ വീ​ട്ടി​ൽ കോ​വി​ഡ് പോ​സി​റ്റീ​വാ​യി ക​ഴി​ഞ്ഞി​രു​ന്ന ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു​പേ​രെ ശ്വാ​സം മു​ട്ട​ലും ശാ​രീ​രി​ക പ്ര​യാ​സ​വും​മൂ​ലം അ​വ​ശ​നി​ല​യി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് സം​ഭ​വം.ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച കോ​വി​ഡ് പോ​സി​റ്റീ​വാ​യ​തി​നെ​തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്തെ ഒ​രു കു​ടും​ബ​ത്തി​ലെ ഭ​ർ​ത്താ​വും ഭാ​ര്യ​യും ഇ​വ​രു​ടെ അ​ഞ്ചു വ​യ​സു​ള്ള കു​ട്ടി​യും ക്വാ​റ​ന്‍റൈനി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ സ​മീ​പ​ത്തെ ഏ​ല​ത്തോ​ട്ട​ത്തി​ൽ പ്ര​യോ​ഗി​ച്ച വി​ഷ​ത്തി​ന്‍റെ രൂ​ക്ഷ​ഗ​ന്ധം അ​ടി​ച്ച​പ്പോ​ൾ ഇ​വ​രു​ടെ നി​ല കൂ​ടു​ത​ൽ വ​ഷ​ളാ​യി.
ഉ​ട​ൻ​ത​ന്നെ നാ​ട്ടു​കാ​ർ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യും ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​കു​ന്ന​തി​ന് ആം​ബു​ല​ൻ​സ് സേ​വ​നം ന​ൽ​ക​ണ​മെ​ന്ന് അ​റി​യി​ക്കു​ക​യും​ചെ​യ്തു. എ​ന്നാ​ൽ ആം​ബു​ല​ൻ​സ് സേ​വ​നം ല​ഭി​ക്കാ​ൻ താ​മ​സം നേ​രി​ട്ട​തി​നെ​തു​ട​ർ​ന്ന് അ​തു​വ​ഴി വ​ന്ന സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ജീ​പ്പി​ൽ നെ​ടു​ങ്ക​ണ്ട​ത്തെ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ൽ എ​ത്തി​ച്ചു.
ഇ​തി​ൽ ഗൃ​ഹ​നാ​ഥ​ന്‍റെ നി​ല​യാ​ണ് കൂ​ടു​ത​ൽ വ​ഷ​ളാ​യ​ത്. അ​മ്മ​യെ​യും കു​ഞ്ഞി​നെ​യും കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ൽ പ്ര​വേ​ശി​പ്പി​ച്ചു പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ​ക​ൾ ന​ൽ​കി.