കോ​വി​ഡ്: ക​ണ്‍​ട്രോ​ൾ റൂം ന​ന്പ​റു​ക​ളി​ൽ വി​ളി​ക്ക​ണം
Monday, May 10, 2021 10:51 PM IST
തൊ​ടു​പു​ഴ: കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി അ​ധി​കൃ​ത​രെ​യും ജി​ല്ലാ ആ​ശു​പ​ത്രി അ​ധി​കൃ​ത​രെ​യും വി​ളി​ക്കാ​വു​ന്ന ഫോ​ണ്‍ ന​ന്പ​ർ എ​ന്ന പേ​രി​ൽ ചി​ല​രു​ടെ പേ​രി​നൊ​പ്പം സോ​ഷ്യ​ൽ​മീ​ഡി​യ വ​ഴി തെ​റ്റാ​യ സ​ന്ദേ​ശം പ്ര​ച​രി​ക്കു​ന്ന​താ​യി ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജ് പ​റ​ഞ്ഞു.
കോ​വി​ഡ് രോ​ഗി​ക​ളു​ടെ സ​ഹാ​യ​ത്തി​നും അ​ന്വേ​ഷ​ണ​ത്തി​നു​മാ​യി ഈ ​ഫോ​ണ്‍ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​രു​തെ​ന്നും സേ​വ​ന​ങ്ങ​ൾ​ക്കാ​യി ന​ഗ​ര​സ​ഭ​യും ആ​ശു​പ​ത്രി അ​ധി​കൃ​ത​രും പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ള​ള ക​ണ്‍​ട്രോ​ൾ റൂം ​ന​ന്പ​റു​ക​ളി​ലും, ഹെ​ൽ​പ്പ് ലൈ​ൻ ന​ന്പ​റു​ക​ളി​ലും വി​ളി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.
രോ​ഗ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭ ഓ​ഫീ​സി​ൽ വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത ആ​ശു​പ​ത്രി പ്ര​തി​നി​ധി​ക​ളു​ടെ ഫോ​ണ്‍ ന​ന്പ​രു​ക​ൾ തെ​റ്റാ​യി പ്ര​ച​രി​പ്പി​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നും ചെ​യ​ർ​മാ​ൻ വ്യ​ക്ത​മാ​ക്കി.