കോ​വി​ഡ്: 15 സ്നേ​ഹ​വ​ണ്ടി​ക​ൾ ഒ​രു​ക്കി ഡി​വൈ​എ​ഫ്ഐ ബ്ലോ​ക്ക് ക​മ്മി​റ്റി
Monday, May 10, 2021 10:52 PM IST
തൊ​ടു​പു​ഴ: കോ​വി​ഡ് വ്യാ​പ​നം തീ​വ്ര​മാ​യ​തോ​ടെ ’ഞ​ങ്ങ​ളു​ണ്ട് കാ​ന്പ​യി​നു​മാ​യി ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ രം​ഗ​ത്ത്. ഡി​വൈ​എ​ഫ്ഐ തൊ​ടു​പു​ഴ ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​വി​ഡ് അ​ടി​യ​ന്ത​ര സ​ഹാ​യ​ങ്ങ​ൾ​ക്കാ​യി 15 സ്നേ​ഹ വ​ണ്ടി​ക​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. പ്ര​വ​ർ​ത്ത​ക​ർ ക​ണ്ടെ​ത്തി​യ സ്നേ​ഹ​വ​ണ്ടി​ക​ളു​ടെ ഫ്ളാ​ഗ് ഓ​ഫ് സി​പി​എം തൊ​ടു​പു​ഴ ഏ​രി​യ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഫൈ​സ​ൽ നി​ർ​വ​ഹി​ച്ചു. ഇ​തി​ൽ തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ​യു​ടെ കോ​വി​ഡ് പ്ര​തി​രോ​ധ ആ​വ​ശ്യ​ത്തി​ന് ഡ്രൈ​വ​ർ​മാ​ർ അ​ട​ക്കം അ​ഞ്ചു സ്നേ​ഹ​വ​ണ്ടി​ക​ൾ ഡി​വൈ​എ​ഫ്ഐ ന​ഗ​ര​സ​ഭ​യ്ക്ക് കൈ​മാ​റി. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജ് ഡി​വൈ​എ​ഫ്ഐ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി. ​പി. സു​മേ​ഷി​ൽ​നി​ന്ന് വാ​ഹ​ന​ങ്ങ​ളു​ടെ താ​ക്കോ​ൽ ഏ​റ്റു​വാ​ങ്ങി. ഈ ​വാ​ഹ​ന​ങ്ങ​ൾ ഇ​ന്നു​ നി​ര​ത്തി​ലി​റ​ങ്ങും.
ന​ഗ​ര​സ​ഭ​യി​ലെ​യും മ​ണ​ക്കാ​ട്, പു​റ​പ്പു​ഴ,ക​രി​ങ്കു​ന്നം, ഇ​ട​വെ​ട്ടി, കു​മാ​ര​മം​ഗ​ലം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും അ​ടി​യ​ന്ത​ര സ​ഹാ​യം ല​ക്ഷ്യ​മി​ട്ടാ​ണ് ഡി​വൈ​എ​ഫ്ഐ വാ​ഹ​ന സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. കോ​വി​ഡ് നീ​രീ​ക്ഷ​ത്തി​ൽ ക​ഴി​യു​ന്ന​വ​രെ​യും കോ​വി​ഡ് ടെ​സ്റ്റ് ന​ട​ത്തേ​ണ്ട​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ന്ന​തി​നും വാ​ഹ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കും. മ​റ്റു പ​ത്ത് വാ​ഹ​ന​ങ്ങ​ൾ അ​ഞ്ച് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ൽ കോ​വി​ഡ് വ്യാ​പ​നം നേ​രി​ടു​ന്ന​വ​രു​ടെ ഇ​ട​യി​ലേ​ക്ക് എ​ത്തും.
സി​പി​എം തൊ​ടു​പു​ഴ ഏ​രി​യാ ക​മ്മി​റ്റി ഓ​ഫീ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഏ​രി​യ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ ആ​ർ. പ്ര​ശോ​ഭ്, എം. ​എം. റ​ഷീ​ദ്, ടി​ജു ത​ങ്ക​ച്ച​ൻ,ഡി​വൈ​എ​ഫ്ഐ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി അ​ജ​യ് ചെ​റി​യാ​ൻ, പ്ര​സി​ഡ​ന്‍റ് വി. ​ആ​ർ. പ​വി​രാ​ജ്, ജി​ല്ലാ ക​മ്മി​റ്റി​യം​ഗം പി. ​എം. ഷെ​മീ​ർ, മു​ൻ​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ​മാ​രാ​യ മെ​ർ​ളി രാ​ജു, ക​വി​ത അ​ജി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.