കാ​ട്ടാ​നശ​ല്യം: വ​നംവ​കു​പ്പ് അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീകരിക്കണം: എം​പി
Wednesday, May 12, 2021 9:40 PM IST
ഇ​ടു​ക്കി: കൊ​യ്നാ​ട്, പു​റ​ക്ക​യം, ചെ​റു​വ​ള്ളി​ക്കു​ളം, ക​ണ​യ​ങ്ക​വ​യ​ൽ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​ണ്ടാ​കു​ന്ന കാ​ട്ടാ​ന ശ​ല്യ​ത്തി​നെ​തി​രെ വ​നം വ​കു​പ്പ് അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ള​ണ​മെ​ന്ന് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ആ​വ​ശ്യ​പ്പെ​ട്ടു.
കാ​ട്ടാ​ന​യെ തു​ര​ത്തി കൃ​ഷി​യി​ട​ങ്ങ​ളും ജ​ന​ങ്ങ​ളെ​യും സം​ര​ക്ഷിക്ക​ണം. മ​ഹാ​മാ​രി​മൂലം തൊ​ഴി​ൽ ന​ഷ്ട​വും വി​ല​ത്ത​ക​ർ​ച്ച​യും മൂ​ലം ന​ട്ടംതി​രി​യു​ന്ന ക​ർ​ഷ​ക​ർ​ക്കു മേ​ൽ ഇ​ടി​ത്തീ പോ​ലെ​യാ​ണ് കാ​ട്ടു​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണം. ജ​ന​ങ്ങ​ൾ വീ​ടു​ക​ളി​ൽ ക​ഴി​യു​ക​യും സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ കോ​വി​ഡ് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളി​ൽ വ്യാ​പൃ​ത​രാ​കു​ക​യും ചെ​യ്യു​ന്പോ​ൾ വ​നം​വ​കു​പ്പ് എ​ല്ലാ സം​വി​ധാ​ന​വു​മൊ​രു​ക്കി ജ​ന​വാ​സ​മേ​ഖ​ല​ക​ളി​ൽ നി​ന്നും കാ​ട്ടു​മൃ​ഗ​ങ്ങ​ളെ തു​ര​ത്താ​ൻ ത​യാ​റാ​ക​ണ​മെ​ന്ന് എം​പി ആ​വ​ശ്യ​പ്പെ​ട്ടു.