പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ ഉ​ത്ത​ര​വ് ജി​ല്ലാ ക​ള​ക്ട​ർ പി​ൻ​വ​ലി​പ്പി​ച്ചു
Friday, May 14, 2021 10:24 PM IST
നെ​ടു​ങ്ക​ണ്ടം: ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണി​ൽ വ​ളം - കീ​ട​നാ​ശി​നി ക​ട​ക​ൾ തു​റ​ന്നു​പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി. ഉ​ത്ത​ര​വ് വി​വാ​ദ​മാ​യ​തോ​ടെ ജി​ല്ലാ ക​ള​ക്ട​ർ ഇ​ട​പെ​ട്ട് അ​നു​മ​തി പി​ൻ​വ​ലി​ച്ചു. ച​ട്ട​ങ്ങ​ൾ മ​റി​ക​ട​ന്ന് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഉ​ത്ത​ര​വ് ഇ​റ​ക്കി​യ​ത് സം​ബ​ന്ധി​ച്ച് സ്പെ​ഷ​ൽ ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം തു​ട​ങ്ങി. നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ.​വി. അ​ജി​കു​മാ​ർ ക​ഴി​ഞ്ഞ​ദി​വ​സം ഇ​റ​ക്കി​യ ഉ​ത്ത​ര​വാ​ണ് ക​ള​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം പി​ൻ​വ​ലി​ച്ച​ത്. കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് ര​ണ്ടാ​ഴ്ച​യാ​യി ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണി​ലാ​ണ് നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത്. ഇ​തോ​ടെ അ​വ​ശ്യ​വ​സ്തു​ക്ക​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ മാ​ത്ര​മാ​ണ് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ തു​റ​ക്കു​ന്ന​ത്.
ഇ​തി​നി​ടെ ക​ട തു​റ​ക്കാ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​ടു​ക്കി ജി​ല്ലാ അ​ഗ്രോ ഇ​ൻ​പു​ട്ട് ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ നെ​ടു​ങ്ക​ണ്ടം യൂ​ണി​റ്റ് ക​ത്ത് ന​ൽ​കി​യി​രു​ന്നു. കൂ​ടാ​തെ ക​ഴി​ഞ്ഞ 10-ന് ​സ​ർ​ക്കാ​ർ പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വി​ൽ ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണ്‍ അ​ല്ലാ​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ൽ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​നു​മ​തി​യോ​ടെ നി​ശ്ചി​ത ദി​വ​സ​ങ്ങ​ളി​ൽ കൃ​ഷി അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ക്കാ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. ഇ​തി​ന്‍റെ ചു​വ​ടു​പി​ടി​ച്ചാ​ണ് ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണാ​യ നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്തി​ലും വ​ളം, കീ​ട​നാ​ശി​നി ക​ട​ക​ൾ തു​റ​ന്നു​പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞ 12-ന് ​അ​നു​മ​തി​പ​ത്രം ന​ൽ​കി​യ​ത്. രാ​വി​ലെ 11 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​നാ​ണ് അ​നു​മ​തി ന​ൽ​കി​യ​ത്. എ​ന്നാ​ൽ ഉ​ത്ത​ര​വ് വി​വാ​ദ​മാ​യ​തോ​ടെ ഇ​തി​ൽ ജി​ല്ലാ ള​ക്ട​ർ ഇ​ട​പെ​ടു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ഉ​ടു​ന്പ​ൻ​ചോ​ല ത​ഹ​സി​ൽ​ദാ​ർ ക​ള​ക്ട​ർ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി. ഇ​തോ​ടെ ക​ള​ക്ട​റു​ടെ അ​നു​മ​തി​യി​ല്ലാ​തെ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഇ​റ​ക്കി​യ ഉ​ത്ത​ര​വ് പി​ൻ​വ​ലി​ച്ചു. ഉ​ത്ത​ര​വ് ഇ​റ​ക്കി​യ​ത് സം​ബ​ന്ധി​ച്ച് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യോ​ട് ക​ള​ക്ട​ർ വി​ശ​ദീ​ക​ര​ണം തേ​ടി​യി​ട്ടു​ണ്ട്.
വ​ളം, കീ​ട​നാ​ശി​നി ക​ട​ക​ൾ തു​റ​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​നു​മ​തി ന​ൽ​കി​യ​തി​ൽ മ​റ്റെ​ന്തെ​ങ്കി​ലും താ​ൽ​പ​ര്യ​ങ്ങ​ളോ ഇ​ട​പെ​ട​ലു​ക​ളോ ഉ​ണ്ടാ​യി​ട്ടു​ണ്ടോ​യെ​ന്നാ​ണ് സ്പെ​ഷ​ൽ ബ്രാ​ഞ്ച് പ​രി​ശോ​ധി​ക്കു​ന്ന​ത്.
ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണി​ൽ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള ഇ​ള​വു​ക​ൾ ക​ള​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം മാ​ത്ര​മേ ന​ട​പ്പി​ലാ​ക്കു​വാ​ൻ സാ​ധി​ക്കൂ എ​ന്നി​രി​ക്കെ​യാ​ണ് സെ​ക്ര​ട്ട​റി​യു​ടെ വി​വാ​ദ ഉ​ത്ത​ര​വ്. നി​ല​വി​ൽ നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്തി​ലെ വ​ളം, കീ​ട​നാ​ശി​നി ക​ട​ക​ളെ​ല്ലാം അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്.