ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​യി​ൽ ഭ​ര​ണ പ്ര​തി​സ​ന്ധി​യെ​ന്ന് ബി​ജെ​പി
Sunday, June 13, 2021 12:17 AM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​യി​ൽ ഭ​ര​ണ പ്ര​തി​സ​ന്ധി​യാ​ണെ​ന്ന് ബി​ജെ​പി നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു.
കൃ​ത്യ​സ​മ​യ​ത്ത് കൗ​ണ്‍​സി​ൽ യോ​ഗ​ങ്ങ​ൾ പോ​ലും കൂ​ടു​ന്നി​ല്ലെ​ന്നും ഏ​ഴു കൗ​ണ്‍​സി​ൽ യോ​ഗ​ങ്ങ​ൾ ഇ​തു​വ​രെ മാ​റ്റി​വ​ച്ചി​ട്ടു​ണ്ടെ​ന്നും ബി​ജെ​പി ആ​രോ​പി​ച്ചു.
കൗ​ണ്‍​സി​ലി​ന്‍റെ അം​ഗീ​കാ​രം ല​ഭി​ക്കേ​ണ്ട കു​ടി​വെ​ള്ള പ​ദ്ധ​തി, റോ​ഡ് നി​ർ​മാ​ണം മു​ത​ലാ​യ പ​ദ്ധ​തി​ക​ൾ ആ​റു​മാ​സ​മാ​യി ന​ട​പ്പാ​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. മു​ൻ ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്ത് ന​ട​ന്നി​ട്ടു​ള്ള നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ബി​ല്ല് മാ​റി​ന​ൽ​കി​യി​ട്ടി​ല്ല. ധ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പ​ദ​വി മാ​സ​ങ്ങ​ളാ​യി ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്.
ഗ്രൂ​പ്പ് താ​ൽ​പ​ര്യ​ങ്ങ​ളു​ടെ​യും വ്യ​ക്തി​താ​ൽ​പ​ര്യ​ങ്ങ​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ ക​ട്ട​പ്പ​ന​യി​ൽ ഭ​ര​ണ​പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്ന ഭ​ര​ണ സ​മി​തി​ക്കെ​തി​രെ ബി​ജെ​പി കൗ​ണ്‍​സി​ല​ർ​മാ​ർ നാ​ളെ രാ​വി​ലെ ന​ഗ​ര​സ​ഭ ഓ​ഫീ​സി​നു​മു​ൻ​പി​ൽ പ്ര​തി​ഷേ​ധ സ​മ​രം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ബി​ജെ​പി നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ര​തീ​ഷ് വ​ര​കു​മ​ല, കൗ​ണ്‍​സി​ല​ർ​മാ​രാ​യ ത​ങ്ക​ച്ച​ൻ പു​ര​യി​ടം, ര​ജി​ത ര​മേ​ഷ്, ബി​ജെ​പി മു​ൻ​സി​പ്പ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​നോ​ജ് പ​താ​ലി​ൽ തു​ട​ങ്ങി​യ​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.