യാ​ത്ര​ക്കാ​ർ​ക്കു ഭീ​ഷ​ണി​യാ​യി റോ​ഡ​രി​കി​ലെ വ​ൻ​മ​ര​ങ്ങ​ൾ
Wednesday, June 16, 2021 10:11 PM IST
മൂ​ന്നാ​ർ: ടൗ​ണി​നോ​ടു തൊ​ട്ടു​ചേ​ർ​ന്ന് കെ​ഡി​എ​ച്ച്പി റീ​ജ​ണ​ൽ ഓ​ഫീ​സി​നു സ​മീ​പ​ത്താ​യി പ്ര​ധാ​ന പാ​ത​യോ​ടു ചേ​ർ​ന്നു​നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ൾ അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു.

റോ​ഡി​ലേ​ക്ക് ചാ​ഞ്ഞു​നി​ൽ​ക്കു​ന്ന നി​ല​യി​ലാ​ണ് മ​ര​ങ്ങ​ൾ. യാ​ത്ര​ക്കാ​ർ​ക്കും വാ​ഹ​ന​ങ്ങ​ൾ​ക്കും അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തി​നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ൾ മു​റി​ച്ചു​നീ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം കാ​ല​ങ്ങ​ളാ​യി നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ട്ടി​ല്ല. അ​പ​ക​ട മ​ര​ങ്ങ​ൾ​ക്കു കീ​ഴി​ൽ നി​ര​വ​ധി ചെ​റി​യ ക​ട​ക​ളു​മു​ണ്ട്.

ദി​വ​സ​വും നൂ​റു​ക​ണ​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളും കാ​ൽ​ന​ട​ക്കാ​രു​മാ​ണ് ഈ ​വ​ഴി​യി​ലൂ​ടെ യാ​ത്ര​ചെ​യ്യു​ന്ന​ത്.

മ​ഴ​ക്കാ​ലം ആ​രം​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ശ​ക്ത​മാ​യ കാ​റ്റി​ൽ മ​ര​ങ്ങ​ൾ നി​ലം​പൊ​ത്താ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണ്.