റാ​ങ്കി​ന്‍റെ തി​ള​ക്ക​ത്തി​ൽ തൊ​ടു​പു​ഴ കോ-​ഓ​പ്പ​റേ​റ്റീ​വ് ലോ ​കോ​ളജ്
Thursday, June 17, 2021 10:14 PM IST
തൊ​ടു​പു​ഴ: തു​ട​ർ​ച്ച​യാ​യ മൂ​ന്നാം വ​ർ​ഷ​വും തൊ​ടു​പു​ഴ കോ-​ഓ​പ്പ​റേ​റ്റീ​വ് ലോ ​കോ​ളജി​ന് റാ​ങ്കി​ന്‍റെ തി​ള​ക്കം. 2020 ഡി​സം​ബ​റി​ൽ ന​ട​ന്ന ബി​കോം എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​യി​ൽ കോ​ള​ജി​ലെ സ്റ്റെ​ഫി ജോ​ർ​ജ് ഒ​ന്നാം​റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി.
ഇ​തോ​ടൊ​പ്പം സ​ർ​വ​ക​ലാ​ശാ​ല ത​ല​ത്തി​ൽ ഏ​റ്റ​വും മി​ക​ച്ച വി​ജ​യ ശ​ത​മാ​ന​വും കോ​ളജി​നു ല​ഭി​ച്ചു.​ഡി​സ്റ്റി​ങ്ഷ​നോ​ടെ ഒ​ന്നാം റാ​ങ്ക് നേ​ടി​യ സ്റ്റെ​ഫി ജോ​ർ​ജി​നെ​യും ബി​ബി​എ എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​യി​ൽ നാ​ലാം റാ​ങ്ക് നേ​ടി​യ ഗോ​പി​ക സ​ജീ​വി​നെ​യും പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് പു​തു​മ​ന, പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഇ.​ആ​ർ. ജ​യ​റാം, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഡോ. ​ജെ. ജോ​ർ​ജ് നീ​ർ​ണാ​ൽ എ​ന്നി​വ​ർ അ​നു​മോ​ദി​ച്ചു.