കൃ​ഷി ന​ശി​പ്പി​ച്ച വ​ന​പാ​ല​ക​ർ​ക്കെ​തി​രെ ന​ട​പ​ടി വേ​ണം: ഹൈ​റേ​ഞ്ച് സം​ര​ക്ഷ​ണ സ​മി​തി
Thursday, July 22, 2021 10:27 PM IST
രാ​ജ​കു​മാ​രി: ദേ​വി​കു​ളം താ​ലൂ​ക്കി​ൽ പ്ലാ​മ​ല, പീ​ച്ചാ​ട്, കു​രി​ശു​പാ​റ, കോ​ട്ട​പ്പാ​റ, നൂ​റാം​ക​ര തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ ഏ​ക്ക​റു​ക​ളോ​ളം സ്ഥ​ല​ത്തെ ഏ​ല​ചെ​ടി​ക​ൾ വെ​ട്ടി​ന​ശി​പ്പി​ക്കു​ക​യും ഷെ​ഡു​ക​ൾ പൊ​ളി​ച്ചു ന​ശി​പ്പി​ച്ച് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക​യും ചെ​യ്ത വ​ന​പാ​ല​ക​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഹൈ​റേ​ഞ്ച് സം​ര​ക്ഷ​ണ സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.
ക​ർ​ഷ​ക​ർ കൃ​ഷി ചെ​യ്തു​വ​രു​ന്ന 200 ഏ​ക്ക​റോ​ളം സ്ഥ​ലം മ​ല​യാ​റ്റൂ​ർ റി​സ​ർ​വ് ഫോ​റ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​ണെ​ന്ന വ​നം​വ​കു​പ്പി​ന്‍റെ അ​വ​കാ​ശ​വാ​ദം തെ​റ്റാ​ണെ​ന്ന് ദേ​വി​കു​ളം ത​ഹ​സി​ൽ​ദാ​ർ ജി​ല്ലാ​ക​ള​ക്ട​ർ​ക്ക് വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​ട്ടു​ണ്ട്. ഈ ​പ്ര​ദേ​ശം വ​ന​ഭൂ​മി​യ​ല്ലെ​ന്നും 1968 മു​ത​ൽ ക​ർ​ഷ​ക​രു​ടെ കൈ​വ​ശ​ത്തി​ൽ ഇ​രി​ക്കു​ന്ന ഭൂ​മി​യാ​ണെ​ന്നും പ്ര​സ്തു​ത ഭൂ​മി പ​തി​ച്ചു​ന​ൽ​കു​ന്ന​തി​നോ പാ​ട്ട​ത്തി​ന് ന​ൽ​കു​ന്ന​തി​നോ കാ​ലാ​കാ​ല​ങ്ങ​ളി​ൽ വ​നം​വ​കു​പ്പ് ത​ന്നെ ശി​പാ​ർ​ശ ചെ​യ്ത​താ​യും രേ​ഖ​ക​ളു​ള്ള​താ​ണ്.
നി​ര​വ​ധി തെ​ളി​വെ​ടു​പ്പു​ക​ൾ ന​ട​ത്തി​യും അ​നേ​കം രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ചും ത​ഹ​സി​ൽ​ദാ​ർ ന​ൽ​കി​യി​രി​ക്കു​ന്ന റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​പ​ടി ഉ​ണ്ടാ​ക​ണം. ഏ​ല​ച്ചെ​ടി​ക​ൾ വെ​ട്ടി​ന​ശി​പ്പി​ക്കു​ക​യും പൊ​ളി​ച്ചു​ക​ള​യു​ക​യും ചെ​യ്ത​തി​ന് വ​നം​വ​കു​പ്പ് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ക​യും ഈ ​ഭൂ​മി​ക്ക് പ​ട്ട​യം ന​ൽ​കു​ക​യും വേ​ണ​മെ​ന്ന് സ​മി​തി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കൊ​ച്ചു​പു​ര​യ്ക്ക​ൽ, ര​ക്ഷാ​ധി​കാ​രി​ക​ളാ​യ ആ​ർ. മ​ണി​കു​ട്ട​ൻ, സി.​കെ. മോ​ഹ​ന​ൻ, മൗ​ല​വി മു​ഹ​മ്മ​ദ് റ​ഫീ​ഖ് അ​ൽ കൗ​സ​രി എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു .