ഹ​യ​ർ സെ​ക്ക​ൻ​ഡ​റി തു​ല്യ​താ പ​രീ​ക്ഷ എ​ഴു​തു​ന്ന​ത് 462 പേ​ർ
Friday, July 23, 2021 10:15 PM IST
തൊ​ടു​പു​ഴ: കോ​വി​ഡ് പ്ര​തി​സ​ന്ധി​ക​ളെ മ​റി​ക​ട​ന്ന് 462 പേ​ർ ഇ​ത്ത​വ​ണ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി തു​ല്യ​താപ​രീ​ക്ഷ എ​ഴു​തും. പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നു കീ​ഴി​ൽ സം​സ്ഥാ​ന സാ​ക്ഷ​ര​താമി​ഷ​ൻ ന​ട​ത്തു​ന്ന ഹ​യ​ർ സെ​ക്ക​ൻ​ഡ​റി തു​ല്യ​താകോ​ഴ്സി​ന്‍റെ നാ​ലാം ബാ​ച്ച് ര​ണ്ടാം വ​ർ​ഷം, അ​ഞ്ചാം ബാ​ച്ച് ഒ​ന്നാം വ​ർ​ഷം പ​രീ​ക്ഷ​ക​ൾ 26 ന് ​ആ​രം​ഭി​ച്ച് 31ന് ​അ​വ​സാ​നി​ക്കും.
ഒ​ന്നാം വ​ർ​ഷം, ര​ണ്ടാം വ​ർ​ഷം, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ ഒ​ന്നി​ച്ചാ​ണ് ന​ട​ക്കു​ന്ന​ത്. ഒ​ന്നാം വ​ർ​ഷം 243 പേ​രും ര​ണ്ടാം വ​ർ​ഷം 219 പേ​രും പ​രീ​ക്ഷ എ​ഴു​തും. പ​രീ​ക്ഷ എ​ഴു​തു​ന്ന​വ​രി​ൽ 313 പേ​ർ സ്ത്രീ​ക​ളാ​ണ്.
കൊ​മേ​ഴ്സ്, ഹ്യൂ​മാ​നി​റ്റീ​സ് ഗ്രൂ​പ്പു​ക​ളി​ലാ​ണ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി തു​ല്യ​താകോ​ഴ്സു​ക​ൾ. സ​ർ​ക്കാ​ർ, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ, സ​ഹ​ക​ര​ണ ബാ​ങ്ക് ജീ​വ​ന​ക്കാ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ, അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​ർ എ​ന്നി​ങ്ങ​നെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള​വ​രും പ​രീ​ക്ഷ എ​ഴു​തു​ന്നു​ണ്ട്. ഇ​ട​യ്ക്ക് പ​ഠ​നം മു​ട​ങ്ങി​യ​വ​രാ​ണ് എ​ല്ലാ​വ​രും.
തൊ​ടു​പു​ഴ ജി​എ​ച്ച്എ​സ്എ​സ്, അ​ടി​മാ​ലി എ​സ്എ​ൻ​ഡി​പി വി​എ​ച്ച്എ​സ്എ​സ്, ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ർ​ജ് എ​ച്ച്എ​സ്എ​സ്, മ​റ​യൂ​ർ ഗ​വ. എ​ച്ച്എ​സ്എ​സ് എ​ന്നി​വ​യാ​ണ് ജി​ല്ല​യി​ലെ പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ൾ.​ എ​ല്ലാ ദി​വ​സ​വും രാ​വി​ലെ 10 മു​ത​ൽ 12.45 വ​രെ​യാ​ണ് പ​രീ​ക്ഷ​ക​ൾ.​ പ​ഠി​താ​ക്ക​ൾ പ​രീ​ക്ഷാകേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്ന് ഹാ​ൾ ടി​ക്ക​റ്റു​ക​ൾ കൈ​പ്പ​റ്റി പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​ക​ണ​മെ​ന്ന് സാ​ക്ഷ​ര​താമി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി.​എം.​ അ​ബ്ദു​ൾ ക​രീം അ​റി​യി​ച്ചു.
ടൈം ​ടേ​ബി​ൾ ഒ​ന്നാം വ​ർ​ഷം
26- ഇം​ഗ്ലീ​ഷ്, 27- മ​ല​യാ​ളം, ഹി​ന്ദി, ക​ന്ന​ട, 28- ഹി​സ്റ്റ​റി, അ​ക്കൗ​ണ്ട​ൻ​സി, 29- ബി​സി​ന​സ് സ്റ്റ​ഡീ​സ്, സോ​ഷ്യോ​ള​ജി, ഗാ​ന്ധി​യ​ൻ സ്റ്റ​ഡീ​സ്, 30- പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, 31- എ​ക്ക​ണോ​മി​ക്സ്.
ടൈം ​ടേ​ബി​ൾ ര​ണ്ടാം വ​ർ​ഷം
26- മ​ല​യാ​ളം, ഹി​ന്ദി, ക​ന്ന​ട, 27- ഇം​ഗ്ലീ​ഷ്, 28- ബി​സി​ന​സ് സ്റ്റ​ഡീ​സ്, സോ​ഷ്യോ​ള​ജി, ഗാ​ന്ധി​യ​ൻ സ്റ്റ​ഡീ​സ്, 29- ഹി​സ്റ്റ​റി, അ​ക്കൗ​ണ്ട​ൻ​സി, 30- എ​ക്ക​ണോ​മി​ക്സ്, 31- പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്.