കനത്തമഴയിൽ സം​സ്ഥാ​നപാ​ത ഇ​ടി​ഞ്ഞു താ​ഴ്ന്നു
Friday, July 23, 2021 10:16 PM IST
മൂ​ല​മ​റ്റം: ക​ന​ത്ത മ​ഴ​യി​ൽ തൊ​ടു​പു​ഴ-പു​ളി​യ​ൻ​മ​ല സം​സ്ഥാ​ന പാ​ത ഇ​ടി​ഞ്ഞു താ​ഴ്ന്നു.
മൈ​ലാ​ടി​ക്ക് സ​മീ​പ​മാ​ണ് റോ​ഡ് ഇ​ടി​ഞ്ഞു താ​ഴ്ന്ന​ത്. ഇ​തോ​ടെ ഇ​വി​ടെ റോ​ഡ് വി​ണ്ടു കീ​റി​യി​ട്ടു​മു​ണ്ട്. വ​ർ​ഷ​ങ്ങ​ളാ​യി ഇ​വി​ടെ 25 മീ​റ്റ​ർ നീ​ള​ത്തി​ൽ റോ​ഡ് വീ​ണ്ടു​കീ​റി​യി​രി​ക്കു​ക​യാ​യി​രു​ന്നു. ക​ന​ത്ത മ​ഴ​യെത്തുട​ർ​ന്ന് വെ​ള്ള​മൊ​ഴു​കി റോ​ഡ് കൂ​ടു​ത​ൽ വി​ണ്ടു കീ​റു​ക​യും സം​ര​ക്ഷ​ണ​ഭി​ത്തി ത​ള്ളി പ്പോവു​ക​യും ചെ​യ്തു. മാ​സ​ങ്ങ​ൾ​ക്ക് മു​ന്പ് റോ​ഡി​ന്‍റെ സൈ​ഡി​ലൂ​ടെ ടെ​ല​ഫോ​ണ്‍ കേ​ബി​ളി​ടാ​ൻ കു​ഴി​യെ​ടു​ത്ത​പ്പോ​ൾ ഓ​ട​യി​ൽ പാ​കി​യി​രു​ന്ന ക​ല്ലു​ക​ൾ ഇ​ള​ക്കിക്കള​യു​ക​യും വെ​ള്ളം ഓ​ട​യി​ലൂ​ടെ ഒ​ഴു​കാ​തെ റോ​ഡി​ലൂ​ടെ ഒ​ഴു​കി​യ​തുമാണ് ഇ​പ്പോ​ൾ റോ​ഡ് ഇ​ടി​യാ​ൻ കാ​ര​ണ​മാ​യ​ത്.
ജി​ല്ലാ ആ​സ്ഥാ​ന​ത്തേ​ക്കു​ള്ള പ്ര​ധാ​ന പാ​ത​യാ​യ ഇ​വി​ടെ റോ​ഡ് ത​ക​ർ​ന്നാ​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ടാ​നും വ​ൻ അ​പ​ക​ടം ഉ​ണ്ടാ​കാ​നും സാ​ധ്യ​ത​യു​ണ്ട്. ഇ​പ്പോ​ൾ ഒ​റ്റ വ​രി​യാ​യാ​ണ് വാ​ഹ​ന​ഗ​താ​ഗ​തം ന​ട​ക്കു​ന്ന​ത്. ഈ ​റോ​ഡി​ലൂ​ടെ വെ​ള്ളം ഒ​ഴു​കി ക​ഴി​ഞ്ഞ ദി​വ​സം സ​മീ​പ​ത്തു​ള്ള വീ​ടി​ന്‍റ പി​ന്നി​ലേ​ക്ക് മ​ണ്ണി​ടി​ഞ്ഞ് വീ​ണി​രു​ന്നു.