ശി​വ​ൻ​കു​ട്ടി മ​ന്ത്രി​യാ​യി തു​ട​രു​ന്ന​ത് അ​പ​മാ​നം: ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ
Thursday, July 29, 2021 9:58 PM IST
ചെ​റു​തോ​ണി: നി​യ​മ​സ​ഭാ ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​യാ​യ വി. ​ശി​വ​ൻ​കു​ട്ടി മ​ന്ത്രി​യാ​യി തു​ട​രു​ന്ന​ത് സം​സ്ഥാ​ന​ത്തി​ന് അ​പ​മാ​ന​മാ​ണെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ. കോ​ട​തി പ​രാ​മ​ർ​ശ​മു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ശി​വ​ൻ​കു​ട്ടി മ​ന്ത്രി​സ്ഥാ​നം രാ​ജി​വ​യ്ക്കു​ന്നി​ല്ലെ​ങ്കി​ൽ മു​ഖ്യ​മ​ന്ത്രി രാ​ജി ആ​വ​ശ്യ​പ്പെ​ട​ണ​മെ​ന്നും ഇ​ബ്രാ​ഹിം​കു​ട്ടി ആ​വ​ശ്യ​പ്പെ​ട്ടു.
മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി കെ​പി​സി​സി ആ​ഹ്വാ​നം​ചെ​യ്ത സ​മ​ര​പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഇ​ടു​ക്കി ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ സം​ഘ​ടി​പ്പി​ച്ച ധ​ർ​ണ ഉ​ദ്ഘാ​ട​നം​ചെ​യ്യു​ക​യാ​യി​രു​ന്നു ഡി​സി​സി പ്ര​സി​ഡ​ന്‍റ്.
ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് ഉൗ​ര​കാ​ട്ടി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മ​തി അം​ഗ​ങ്ങ​ളാ​യ സി.​പി. മാ​ത്യു, എ.​പി. ഉ​സ്മാ​ൻ, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ എം.​ഡി. അ​ർ​ജു​ന​ൻ, ആ​ഗ​സ്തി അ​ഴ​ക​ത്ത്, ജ​യ്സ​ണ്‍ കെ. ​ആ​ന്‍റ​ണി, കെ.​ബി. സെ​ൽ​വം, കെ.​കെ. മ​നോ​ജ്, അ​നീ​ഷ് ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ റോ​യി കൊ​ച്ചു​പു​ര, പി.​ഡി. ശോ​ശാ​മ്മ, ഇ​മ്മാ​നു​വ​ൽ ചെ​റു​വ​ള്ളോ​ത്ത്, വി​നോ​ദ് ജോ​സ​ഫ്, ബേ​ബി പാ​ല​ത്തി​ങ്ക​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം​ന​ൽ​കി.