ചെ​റി​യ തു​ക​ക്കു​ള്ള മു​ദ്രപ​ത്ര​ങ്ങ​ൾ കി​ട്ടാ​നി​ല്ല
Thursday, July 29, 2021 10:00 PM IST
തൊ​ടു​പു​ഴ: ചെ​റി​യ തു​ക​ക്കു​ള്ള മു​ദ്ര പ​ത്ര​ങ്ങ​ൾ കി​ട്ടാ​നി​ല്ലാ​തെ ജ​ന​ങ്ങ​ൾ വ​ല​യു​ന്നു. 500 രൂ​പ​യി​ൽ കു​റ​ഞ്ഞ മു​ദ്ര​പ​ത്ര​ങ്ങ​ൾ ല​ഭി​ക്കാ​നി​ല്ലാ​ത്ത​തി​നാ​ൽ സാ​ധാ​ര​ണ​ക്കാ​ർ ഏ​റെ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്.
മു​ദ്ര​പ​ത്ര ക്ഷാ​മം പ​രി​ഹ​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സ​ർ​ക്കാ​ർ ഓ​ണ്‍​ലൈ​നാ​യി മു​ദ്ര​പ​ത്രം ല​ഭ്യ​മാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ഉ​ത്ത​ര​വ് ഇ​റ​ക്കു​ക​യും ചെ​യ്തി​രു​ന്നു.
എ​ന്നാ​ൽ ഈ ​പ​ദ്ധ​തി ഇ​ട​നി​ല​ക്കാ​രു​ടെ ഇ​ട​പെ​ട​ൽ മൂ​ലം സ​ർ​ക്കാ​ർ മ​ര​വി​പ്പി​ച്ചു. ഇ​പ്പോ​ൾ ഓ​ണ്‍​ലൈ​നാ​യും അ​ല്ലാ​തെ​യും മു​ദ്ര​പ​ത്ര​ങ്ങ​ൾ ല​ഭി​ക്കാ​തെ വ​രു​ന്ന സാ​ഹ​ച​ര്യ​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.
ജി​ല്ല​യി​ൽ മാ​സ​ങ്ങ​ളാ​യി ചെ​റി​യ വി​ല​യു​ടെ മു​ദ്ര​പ​ത്ര​ങ്ങ​ൾ കി​ട്ടാ​നി​ല്ല. കൂ​ടു​ത​ൽ ആ​വ​ശ്യ​മു​ള്ള​തും ചെ​റി​യ മൂ​ല്യ​മു​ള്ള​തു​മാ​യ 50ന്‍റെ​യും 100ന്‍റെ​യും മു​ദ്ര​പ​ത്ര​ങ്ങ​ളാ​ണ് കൂ​ടു​ത​ലും ല​ഭ്യ​മ​ല്ലാ​ത്ത​ത്.
ജ​ന​ന​മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ർ​പ്പ് എ​ടു​ക്ക​ൽ, വി​ദ്യാ​ഭ്യാ​സ ആ​വ​ശ്യ​ങ്ങ​ൾ, ലൈ​ഫ് മി​ഷ​ന​ട​ക്ക​മു​ള്ള സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ൾ തു​ട​ങ്ങി​യ​വ​യ്ക്ക​ട​ക്കം വി​വി​ധ ക​രാ​റു​ക​ൾ ത​യാ​റാ​ക്കാ​ൻ കു​റ​ഞ്ഞ തു​ക​യു​ടെ മു​ദ്ര​പ്പ​ത്ര​ങ്ങ​ൾ ആ​വ​ശ്യ​മാ​ണ്. ഇ​ത്ത​രം ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഇ​പ്പോ​ൾ 500ന്‍റെ മു​ദ്ര​പ​ത്രം വാ​ങ്ങേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് ജ​ന​ങ്ങ​ൾ. ര​ണ്ടാം ലോ​ക്ക് ഡൗ​ണ്‍ വ​ന്ന​തോ​ടെ​യാ​ണ് ക്ഷാ​മം രൂ​ക്ഷ​മാ​യ​ത്.
ഇ​ള​വു​ക​ൾ വ​ന്ന​തോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്തു​ള്ള സെ​ൻ​ട്ര​ൽ സ്റ്റാ​ന്പ് ഡി​പ്പോ​യി​ൽ മു​ദ്ര​പ​ത്ര​ങ്ങ​ൾ ഒ​രു മാ​സം മു​ന്പ് ത​ന്നെ എ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഇ​ത് അ​താ​ത് ജി​ല്ല​ക​ളി​ലേ​ക്ക് ഇ​തു​വ​രെ കൃ​ത്യ​മാ​യി വി​ത​ര​ണം ചെ​യ്തി​ട്ടി​ല്ല. കോ​വി​ഡ് മൂ​ലം തി​രു​വ​ന​ന്ത​പു​ര​ത്തെ ഡി​പ്പോ​യി​ൽ ജീ​വ​ന​ക്കാ​രെ​ല്ലാം ജോ​ലി​ക്കെ​ത്താ​ത്ത​തും ട്ര​ഷ​റി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​ലം​ഭാ​വ​വു​മാ​ണ് കൃ​ത്യ​മാ​യി മു​ദ്ര​പ​ത്ര​ങ്ങ​ൾ കി​ട്ടാ​ത്ത​തി​ന് കാ​ര​ണ​മെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്.
വി​ൽ​പ​ന ന​ട​ത്തു​ന്ന സ്റ്റാ​ന്പ് വെ​ണ്ട​ർ​മാ​ർ​ക്കും സ​ബ് ട്ര​ഷ​റി​ക​ളി​ലേ​ക്കും മു​ദ്ര​പ​ത്രം വി​ത​ര​ണം ചെ​യ്യു​ന്ന​ത് അ​താ​ത് ജി​ല്ലാ ട്ര​ഷ​റി​യി​ലു​ള്ള ജി​ല്ലാ സ്റ്റാ​ന്പ് ഡി​പ്പോ​ക​ളി​ൽ നി​ന്നാ​ണ്.
ക​റ​ൻ​സി നോ​ട്ട് പ്രി​ന്‍റ് ചെ​യ്യു​ന്ന നാ​സി​ക്കി​ലെ സെ​ക്യൂ​രി​റ്റി പ്ര​സി​ലാ​ണ് മു​ദ്ര​പ​ത്ര​വും അ​ച്ച​ടി​ക്കു​ന്ന​ത്. ആ​ദ്യ കോ​വി​ഡ് ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ മു​ത​ൽ നാ​സി​ക്കി​ൽ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് മു​ദ്ര​പ​ത്ര​ങ്ങ​ൾ എ​ത്തി​ക്കു​ന്ന​തി​ന് ബു​ദ്ധി​മു​ട്ട് നേ​രി​ട്ടി​രു​ന്നു. അ​ന്ന് മു​ത​ൽ സം​സ്ഥാ​ന​ത്ത് മു​ദ്ര​പ​ത്ര ക്ഷാ​മം അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു.
പി​ന്നീ​ട് പ്ര​ശ്നം പ​രി​ഹ​രി​ച്ചെ​ങ്കി​ലും ര​ണ്ടാം ലോ​ക്ക് ഡൗ​ണ്‍ എ​ത്തി​യ​തോ​ടെ വീ​ണ്ടും മു​ദ്ര​പ​ത്ര​ങ്ങ​ൾ എ​ത്താ​താ​യി.​നൂ​റി​ന്‍റെ ഇ​രു​പ​തി​നാ​യി​ര​വും അ​ന്പ​തി​ന്‍റെ പ​തി​നാ​യി​ര​വും മു​ദ്ര​പ​ത്ര​ങ്ങ​ൾ ജി​ല്ലാ ട്ര​ഷ​റി​യി​ലെ​ത്തി​ച്ചി​ട്ടു​ണ്ടെ​ന്ന് ജി​ല്ലാ ട്ര​ഷ​റി ഓ​ഫീ​സ​ർ പ​റ​ഞ്ഞു. വി​വി​ധ സ​ബ്ട്ര​ഷ​റി​ക​ൾ വ​ഴി ഇ​വ വി​ത​ര​ണം ചെ​യ്യും.
ക്ഷാ​മം നേ​രി​ടു​ന്പോ​ൾ ത​ന്നെ ജി​ല്ല​യി​ൽ നി​ന്ന് കൃ​ത്യ​മാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു​ണ്ടെ​ന്നും ട്ര​ഷ​റി ഓ​ഫീ​സ​ർ പ​റ​ഞ്ഞു.