ദേ​ശി​യ​പാ​ത​യി​ൽ അ​പ​ക​ട​ം ഒ​ഴി​വാ​ക്കാ​ൻ ഇ​ട​പെ​ട​ൽ വേ​ണമെന്ന്
Wednesday, September 15, 2021 10:05 PM IST
അ​ടി​മാ​ലി: കൊ​ച്ചി - ധ​നു​ഷ്ക്കോ​ടി ദേ​ശീ​യ​പാ​ത​യി​ൽ കൂ​ന്പ​ൻ​പാ​റ​ക്ക് സ​മീ​പം റോ​ഡി​ന് കു​റു​കെ രൂ​പം കൊ​ണ്ടി​ട്ടു​ള്ള കു​ഴി വാ​ഹ​ന​യാ​ത്രി​ക​ർ​ക്ക് വെ​ല്ലു​വി​ളി ഉ​യ​ർ​ത്തു​ന്നു. ദേ​ശീ​യ​പാ​താ വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​വി​ടെ ക​ലു​ങ്ക് നി​ർ​മി​ക്കു​ക​യും റോ​ഡ് റീ​ടാ​റിം​ഗ് ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു.
എ​ന്നാ​ൽ റോ​ഡി​ന് കു​റു​കെ ക​ലു​ങ്കി​ന്‍റെ ഇ​രു​വ​ശ​വും ഗ​ർ​ത്ത​മാ​യി കി​ട​ക്കു​ക​യാ​ണ്. റീ​ടാ​റിം​ഗ് ന​ട​ത്തി​യ റോ​ഡാ​യ​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ വേ​ഗ​ത​യി​ൽ എ​ത്തി കു​ഴി​യി​ൽ ചാ​ടു​ന്ന​ത് പ​തി​വ് സം​ഭ​വ​മാ​ണ്. അ​പ്ര​തീ​ക്ഷി​ത​മാ​യി കു​ഴി​യി​ൽ ചാ​ടു​ന്ന​തോ​ടെ വാ​ഹ​ന​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​കാ​നു​ള്ള സാ​ധ്യ​ത വ​ലു​താ​ണ്. ടാ​റിം​ഗ് ന​ട​ത്തി കു​ഴി​യൊ​ഴി​വാ​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് വാ​ഹ​ന​യാ​ത്രി​ക​രു​ടെ ആ​വ​ശ്യം.
ക​ഴി​ഞ്ഞ രാ​ത്രി​യി​ൽ ദേ​ശീ​യ​പാ​ത​യി​ലൂ​ടെ എ​ത്തി​യ ഓ​ട്ടോ​റി​ക്ഷ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു. പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ നി​ന്നും വ്യ​ത്യ​സ്ത​മാ​യി രാ​ത്രി​കാ​ല​ത്ത് റോ​ഡി​ലെ കു​ഴി തീ​രെ തി​രി​ച്ച​റി​യാ​നാ​വാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ട്. റോ​ഡ് പ​രി​ചി​ത​മ​ല്ലാ​തെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ കു​ഴി​യി​ൽ ചാ​ടു​ന്ന​തോ​ടെ വേ​ഗ​ത്തി​ൽ ബ്രേ​ക്ക് ചെ​യ്യു​ന്ന​തും അ​പ​ക​ട​ത്തി​ന് ഇ​ട​വ​രു​ത്തും.