ച​ര​ക്കു​ലോ​റി വ​ഴി​യി​ൽ കു​ടു​ങ്ങി; ഒ​രു​ മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തമുടക്കം
Thursday, September 16, 2021 11:28 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ട​ത്തി​നു​സ​മീ​പം ക​ല്ലാ​റി​ൽ ച​ര​ക്കു​ലോ​റി​യു​ടെ ട​യ​ർ പ​ഞ്ച​റാ​യ​തി​നെ​തു​ട​ർ​ന്ന് സം​സ്ഥാ​ന പാ​ത​യി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.
നെ​ടു​ങ്ക​ണ്ട​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ലോ​റി വ​ള​വു​തി​രി​ഞ്ഞു വ​രു​ന്ന​തി​നി​ടെ പ​ഞ്ച​റാ​കു​ക​യാ​യി​രു​ന്നു.
ഒ​രു​മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.
ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ണ് ര​ണ്ടു വ​ശ​ങ്ങ​ളി​ലാ​യി കു​രു​ക്കി​ൽ​പെ​ട്ട​ത്.
മ​ണ്ണു​മാ​ന്തി യ​ന്ത്രം എ​ത്തി​ച്ച് നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ലോ​റി കെ​ട്ടി​വ​ലി​ച്ച് വ​ശ​ത്തേ​ക്ക് മാ​റ്റി​യാ​ണ് ഗ​താ​ഗ​തം പു​ന​ഃ സ്ഥാ​പി​ച്ച​ത്.