മ​ധു​ര-ബോ​ഡി​നാ​യ്ക്ക​ന്നൂ​ർ റ​യി​ൽപാ​ത പൂ​ർ​ത്തി​യാ​കു​ന്നു
Friday, September 17, 2021 10:06 PM IST
രാ​ജ​കു​മാ​രി: ഇ​ടു​ക്കി ജി​ല്ല​യു​ടെ വി​ക​സ​ന​ത്തി​നു പ്ര​തീ​ക്ഷ​യേ​കു​ന്ന മ​ധു​ര - ബോ​ഡി​നാ​യ്ക്ക​ന്നൂ​ർ റ​യി​ൽ പാ​ത​യു​ടെ ജോ​ലി​ക​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ലെ​ത്തി. മ​ധു​ര​യി​ൽ​നി​ന്ന് തേ​നി വ​രെ​യു​ള്ള ജോ​ലി​ക​ൾ 80 ശ​ത​മാ​ന​വും പൂ​ർ​ത്തി​യാ​യി. ഇ​തി​നോ​ട​കം റെ​യി​ൽ​വേ എ​ൻ​ജി​ൻ ര​ണ്ടു​ത​വ​ണ തേ​നി​വ​രെ പ​രീ​ക്ഷ​ണ ഓ​ട്ട​വും ന​ട​ത്തി.

തേ​നി​യി​ൽ​നി​ന്ന് ബോ​ഡി​നാ​യ്ക്ക​ന്നൂ​രി​ലേ​ക്കു​ള്ള ജോ​ലി​ക​ളാ​ണ് ഇ​പ്പോ​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്. ബോ​ഡി​യി​ൽ ട്രെ​യി​ൻ എ​ത്തു​ന്ന​ത് ജി​ല്ല​യി​ലെ വ്യാ​പാ​ര​മേ​ഖ​ല​യ്ക്കും സ​ഞ്ചാ​ര​മേ​ഖ​ല​യ്ക്കും ടൂ​റി​സം മേ​ഖ​ല​യ്ക്കും ഏ​റെ ഗു​ണ​ക​ര​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

നേ​ര​ത്തെ ബോ​ഡി നാ​യ്ക്ക​ന്നൂ​ർ വ​രെ ട്രെ​യി​ൻ ഓ​ടി​യി​രു​ന്നു. പാ​ത ഇ​ര​ട്ടി​പ്പി​ക്ക​ലി​ന്‍റെ​യും ബ്രോ​ഡ്ഗേ​ജാ​ക്കു​ന്ന​തി​ന്‍റെ​യും ഭാ​ഗ​മാ​യി 90 കി​ലോ​മീ​റ്റ​ർ ഗേ​ജ് പാ​ത 2010ലാ​ണ് അ​ട​ച്ച​ത്.

ബോ​ഡി​നാ​യ്ക്ക​ന്നൂ​ർ​വ​രെ ട്രെ​യി​ൻ സ​ർ​വീ​സ് തു​ട​ങ്ങു​ന്ന​തോ​ടെ ത​മി​ഴ്നാ​ട്ടി​ലെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​വ​ർ​ക്ക് എ​ളു​പ്പ​ത്തി​ൽ ഇ​ടു​ക്കി​യി​ലു​മെ​ത്താ​നാ​കും. ജി​ല്ല​യി​ലെ അ​തി​ർ​ത്തി ഗ്രാ​മ​മാ​യ പൂ​പ്പാ​റ​യി​ൽ നി​ന്ന് 39 കി​ലോ​മീ​റ്റ​ർ ദൂ​ര​യാ​ണ് ബോ​ഡി നാ​യ്ക്ക​ന്നൂ​ർ.