ഭൂ​പ​തി​വു ച​ട്ട​ങ്ങ​ളി​ൽ ഭേ​ദ​ഗ​തി: കേ​ര​ള കോ​ണ്‍​ഗ്ര​സു​ക​ൾ സ​മ​ര​ത്തി​ന്
Monday, September 20, 2021 11:52 PM IST
ക​ട്ട​പ്പ​ന: 1964-ലേ​യും 1993-ലേ​യും ഭൂ​പ​തി​വ് ച​ട്ട​ങ്ങ​ളി​ലും ഏ​ലം പ​ട്ട​യ വ്യ​വ​സ്ഥ​യി​ലും ഭേ​ദ​ഗ​തി വ​രു​ത്ത​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ജി​ല്ലാ​ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. നി​ല​വി​ലു​ള്ള ച​ട്ട​പ്ര​കാ​രം പ​തി​ച്ചു​കി​ട്ടി​യ ഭൂ​മി കാ​ർ​ഷി​ക ആ​വ​ശ്യ​ത്തി​നും വീ​ടു​വെ​ക്കു​ന്ന​തി​നും മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​വൂ. വാ​ണി​ജ്യ ആ​വ​ശ്യ​ത്തി​ന് പ​ട്ട​യ ഭൂ​മി​യി​ൽ യാ​തൊ​രു നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​വും ന​ട​ത്താ​നാ​കാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്.
17.12.2019-ൽ ​മു​ഖ്യ​മ​ന്ത്രി വി​ളി​ച്ചു​ചേ​ർ​ത്ത സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ 1964, 1993 ഭൂ​പ​തി​വ് ച​ട്ട​ങ്ങ​ളി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി വാ​ണി​ജ്യ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള ത​ട​സം നീ​ക്ക​ണ​മെ​ന്നും മൂ​ന്നാ​റി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​നാ​യി പ്ര​ത്യേ​ക നി​ർ​മാ​ണ ച​ട്ട​ങ്ങ​ൾ ഉ​ണ്ടാ​ക്ക​ണ​മെ​ന്നും ഏ​ക​ക​ണ്ഠ​മാ​യി തീ​രു​മാ​നി​ച്ച​താ​ണ്. 1935-ലെ ​കാ​ർ​ഡ​മം റൂ​ൾ അ​നു​സ​രി​ച്ച് ന​ൽ​കി​യി​ട്ടു​ള്ള ഏ​ല പ​ട്ട​യ​ങ്ങ​ളി​ൽ വീ​ടു​നി​ർ​മാ​ണ​ത്തി​ന് ഇ​തു​വ​രെ യാ​തൊ​രു ത​ട​സ​വും ഇ​ല്ലാ​യി​രു​ന്നു.
കോ​ട​തി വി​ധി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഏ​ല​പ്പ​ട്ട​യ ഭൂ​മി​യി​ൽ ഒ​രു​ത​ര​ത്തി​ലു​മു​ള്ള നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും അ​നു​മ​തി ന​ൽ​കാ​ത്ത​ത് ഉ​ടു​ന്പ​ൻ​ചോ​ല, ദേ​വി​കു​ളം, പീ​രു​മേ​ട് താ​ലൂ​ക്കു​ക​ളി​ൽ വ​ലി​യ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണ്. ഏ​ല​പ്പ​ട്ട​യ​ങ്ങ​ളി​ലെ നി​ർ​മാ​ണ നി​രോ​ധ​നം നീ​ക്കു​വാ​നും വ്യ​വ​സ്ഥ​ക​ളി​ൽ ഭേ​ദ​ഗ​തി വ​രു​ത്ത​ണം.
നി​ർ​മാ​ണ മേ​ഖ​ല​യി​ലെ അ​നി​ശ്ചി​താ​വ​സ്ഥ പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ജി​ല്ലാ​ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 25-ന് ​രാ​വി​ലെ 10-ന് ​ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ ധ​ർ​ണ ന​ട​ത്തും.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​സ് പാ​ല​ത്തി​നാ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന നേ​തൃ​യോ​ഗ​ത്തി​ൽ പ്ര​ഫ. കെ.​ഐ. ആ​ന്‍റ​ണി, അ​ഗ​സ്റ്റി​ൻ വ​ട്ട​ക്കു​ന്നേ​ൽ, രാ​രി​ച്ച​ൻ നീ​റ​ണാ​കു​ന്നേ​ൽ, ഷാ​ജി കാ​ഞ്ഞ​മ​ല, അ​ഡ്വ. എം.​എം. മാ​ത്യു, ജി​ൻ​സ​ൻ വ​ർ​ക്കി, ടോ​മി പൗ​ലോ​മ​റ്റം, കെ.​ജെ. സെ​ബാ​സ്റ്റ്യ​ൻ, സി.​എം. കു​ര്യാ​ക്കോ​സ്, ജ​യ​കൃ​ഷ്ണ​ൻ പു​തി​യേ​ട​ത്ത്, ഷി​ജോ ത​ട​ത്തി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.