അ​തി​ർ​ത്തി ത​ർ​ക്കം: യു​വാ​വി​ന് ത​ല​യ്ക്കു വെ​ട്ടേ​റ്റു
Monday, September 20, 2021 11:52 PM IST
ക​ട്ട​പ്പ​ന: അ​യ​ൽ​വാ​സി​ക​ൾ ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തെ​തു​ട​ർ​ന്ന് ഒ​രാ​ൾ​ക്ക് ത​ല​യ്ക്കു വെ​ട്ടേ​റ്റു. ല​ബ്ബ​ക്ക​ട ക​ൽ​ത്തൊ​ട്ടി വ​രി​ക്കാ​നി​ക്ക​ൽ സി​നോ​ജ് തോ​മ​സ് (45) നാ​ണ് ത​ല​യ്ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റ​ത്.

റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന ത​ന്നെ യാ​തൊ​രു പ്ര​കോ​പ​ന​വും കൂ​ടാ​തെ സ​മീ​പ​വാ​സി അ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് സി​നോ​ജി​ന്‍റെ പ​രാ​തി. വാ​ക്ക​ത്തി​യു​മാ​യി എ​ത്തി​യ അ​യ​ൽ​വാ​സി സി​നോ​ജി​ന്‍റെ ത​ല​യ്ക്ക് വെ​ട്ടു​ക​യാ​യി​രു​ന്നു.

ഏ​താ​നും ദി​വ​സം​മു​ന്പ് റോ​ഡി​ലേ​ക്കു​വീ​ണ മ​ണ്ണ് സി​നേ​ജ് നീ​ക്കം​ചെ​യ്തി​രു​ന്നു. ഇ​തി​ന്‍റെ വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് സി​നോ​ജ് പ​റ​യു​ന്ന​ത്. സി​നോ​ജ് ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

പ്ര​തി​ക​ൾ ത​മ്മി​ൽ വ​ർ​ഷ​ങ്ങ​ളാ​യി അ​തി​ർ​ത്തി​ത​ർ​ക്കം നി​ല​നി​ൽ​ക്കു​ന്ന​താ​യും ഒ​ളി​വി​ൽ​പോ​യ പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.