നൂ​ത​ന കാ​ർ​ഷി​ക വി​പ​ണ​ന ശക്തീ​ക​ര​ണ പ​ദ്ധ​തി
Thursday, September 23, 2021 9:42 PM IST
തൊ​ടു​പു​ഴ: കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക ക്ഷേ​മ വ​കു​പ്പി​ന്‍റെ 2021-22 ലെ ​വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ക​ർ​ഷ​ക​രു​ടെ ഉ​ത്പന്ന​ങ്ങ​ൾ​ക്ക് വി​പ​ണി ല​ഭ്യ​മാ​ക്കു​ന്ന​തി​നും, വി​ള​ക​ൾ​ക്ക് മ​തി​യാ​യ വി​ല ഉ​റ​പ്പാ​ക്കു​ന്ന​തി​നും ശീ​തി​ക​ര​ണ ശൃം​ഖ​ല ഉ​റ​പ്പാ​ക്കു​ന്ന​തി​നും, കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ളു​ടെ സം​ഭ​ര​ണം, ശേ​ഖ​ര​ണം, സം​സ്ക​ര​ണം, വി​പ​ണ​നം എ​ന്നി​വ ശ​ക്തീ​ക​രി​ക്കു​ന്ന​തി​നും പു​തി​യ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ച് ന​ട​പ്പി​ലാ​ക്കും.
നൂ​ത​നപ​ദ്ധ​തി​ക​ൾ​ക്ക് ഗു​ണ​ഭോ​ക്താ​ക്ക​ളി​ൽ നി​ന്നു അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ക​ണ്ടെ​യ്ന​ർ മോ​ഡ് പ്രൊ​ക്യൂ​ർ​മെ​ന്‍റ് ആ​ന്‍ഡ് പ്രോ​സ​സിം​ഗ് സെ​ന്‍റ​ർ, പ​ഴം, പ​ച്ച​ക്ക​റി​ക​ൾ, മ​റ്റ് കാ​ർ​ഷി​ക വി​ഭ​വ​ങ്ങ​ൾ എ​ന്നി​വ ശീ​തി​ക​രി​ച്ച് കേ​ടു​കൂ​ടാ​തെ സൂ​ക്ഷി​ക്കു​ന്ന​തി​നാ​യി താ​പ​നി​യ​ന്ത്ര​ണ സൗ​ക​ര്യ​മു​ള്ള വാ​ൻ വാ​ങ്ങു​ന്ന​തി​നു​ള്ള പ​ദ്ധ​തി, കാ​ർ​ഷി​ക ഉ​ത്പന്ന പ്രോ​സ​സിം​ഗ് യൂ​ണി​റ്റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ധ​ന​സ​ഹാ​യ പ​ദ്ധ​തി,പ്രോ​സ​സിം​ഗ്, മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​തി​ന് ഇ​ൻ​കു​ബേ​ഷ​ൻ സെ​ന്‍റ​റു​ക​ൾ എ​ന്നി​വ സ്ഥാ​പി​ക്കു​ന്ന​തി​ന് ധ​ന​സ​ഹാ​യ പ​ദ്ധ​തി എ​ന്നി​വ​യ്ക്കാ​ണ് അ​പേ​ക്ഷ ക്ഷ​ണി​ച്ചി​രി​ക്കു​ന്ന​ത്.
ക​ണ്ടെ​യ്ന​ർ മോ​ഡ് പ്രൊ​ക്യൂ​ർ​മെ​ന്‍റ് ആ​ന്‍ഡ് പ്രോ​സ​സിം​ഗ് സെ​ന്‍റ​ർ (സി​എം​പി​സി) സ്ഥാ​പി​ക്കു​ന്ന​തി​ന് പ്രൈ​മ​റി അ​ഗ്രി​ക്ക​ൾ​ച്ച​റ​ൽ ക്രെ​ഡി​റ്റ് സൊ​സൈ​റ്റി​ക​ൾ (പി​എ​സി​എ​സ്)/ ഹോ​ർ​ട്ടി​ക്കോ​ർ​പ്പ്, സ്റ്റാ​ർ​ട്ട​പ്പു​ക​ൾ, കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ൾ, എ​സ്എ​ച്ച് ജി,​ എ​ഫ്പി​ഒ, പ​ഞ്ചാ​യ​ത്തു​ക​ൾ, മ​റ്റ് ഗ​വ​ണ്‍​മെ​ന്‍റ് ഏ​ജ​ൻ​സി​ക​ൾ എ​ന്നി​വ​ർ​ക്ക് ഗു​ണ​ഭോ​ക്താ​ക്ക​ളാ​കാം. പി​എ​സി​എ​സി​ന് 50 ശ​ത​മാ​ന​മാ​ണ്(​പ​ര​മാ​വ​ധി 4.5 ല​ക്ഷം) ധ​ന​സ​ഹാ​യ തു​ക.
മ​റ്റ് വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 100 ശ​ത​മാ​നം സ​ബ്സി​ഡി ന​ൽ​കും.(​പ​ര​മാ​വ​ധി 9 ല​ക്ഷം രൂ​പ) പ​ഴം, പ​ച്ച​ക്ക​റി​ക​ൾ, മ​റ്റ് കാ​ർ​ഷി​ക വി​ഭ​വ​ങ്ങ​ൾ എ​ന്നി​വ ശീ​തി​ക​രി​ച്ച് കേ​ടു​കൂ​ടാ​തെ സൂ​ക്ഷി​ക്കു​ന്ന​തി​നാ​യി ഉൗ​ഷ്മാ​വ്,താ​പ​നി​യ​ന്ത്ര​ണ വാ​ൻ വാ​ങ്ങു​ന്ന​തി​നു​ള്ള പ​ദ്ധ​തി പി​എ​സി​എ​സി​ന് 50 ശ​ത​മാ​ന​മാ​ണ്(​പ​ര​മാ​വ​ധി 4 ല​ക്ഷം)​ധ​ന​സ​ഹാ​യ തു​ക.
ഹോ​ർ​ട്ടി​ക്കോ​ർ​പ്പ്, സ്റ്റാ​ർ​ട്ട​പ്പു​ക​ൾ, കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ൾ,എ​സ്എ​ച്ച്ജി, എ​ഫ്പി​ഒ, പ​ഞ്ചാ​യ​ത്തു​ക​ൾ, ഇ​ക്കോ​ഷോ​പ്പ് തു​ട​ങ്ങി​യ മ​റ്റ് വി​ഭാ​ഗ​ക്കാ​ർ​ക്ക് 100 ശ​ത​മാ​നം സ​ബ്സി​ഡി ന​ൽ​കും.(​പ​ര​മാ​വ​ധി 8 ല​ക്ഷം രൂ​പ).​ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് കൃ​ഷി ഭ​വ​നു​മാ​യോ, ഇ​ടു​ക്കി പ്രി​ൻ​സി​പ്പ​ൽ അ​ഗ്രി​ക്ക​ൾ​ച്ച​റ​ൽ ഓ​ഫീ​സു​മാ​യോ, ആ​ത്മ ഓ​ഫീ​സു​മാ​യോ ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: 9383470829, 9383471985.