പോലീസ് ഉദ്യോഗസ്ഥനെതിരേ നടപടിക്കു ശിപാർശ
Thursday, September 23, 2021 9:42 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: പ​​​രാ​​​തി​​​ക്കാ​​​ര​​​നെ​​​യും ഭാ​​​ര്യ​​​യെ​​​യും ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി​​​യ പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നെ​​​തി​​​രേ ന​​​ട​​​പ​​​ടി​​​ക്ക് ശിപാ​​​ർ​​​ശ. ​​എ​​​സ്‌​​​സി-എ​​​സ്ടി ക​​​മ്മീ​​​ഷ​​​ന്‍റെ ഹി​​​യ​​​റിം​​​ഗി​​​നു​​​ശേ​​​ഷം പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ ആ​​​ദി​​​വാ​​​സി വി​​​ഭാ​​​ഗ​​​ക്കാ​​​ര​​​നാ​​​യ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നെ​​​യും ഭാ​​​ര്യ​​​യെ​​​യും ഹി​​​യ​​​റിം​​​ഗ് ഹാ​​​ളി​​​ന് പു​​​റ​​​ത്തു ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി​​​യ അ​​​സി.​​​സ​​​ബ് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ തു​​​ള​​​സീ​​​ധ​​​ര​​​ക്കു​​​റു​​​പ്പി​​​നെ​​​തി​​​രേ ന​​​ട​​​പ​​​ടി​​​ക്ക് ക​​​മ്മീ​​​ഷ​​​ൻ ശി​​​പാ​​​ർ​​​ശ ചെ​​​യ്തു.
ഹി​​​യ​​​റിം​​​ഗ് ഹാ​​​ളി​​​ന് പു​​​റ​​​ത്തു പ​​​രാ​​​തി​​​ക്കാ​​​ര​​​നെ ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി​​​യ​​​ത് ക​​​മ്മീ​​​ഷ​​​നെ അ​​​വ​​​ഹേ​​​ളി​​​ച്ച​​​തി​​​നും ക​​​മ്മീ​​​ഷ​​​ന്‍റെ അ​​​ധി​​​കാ​​​ര​​​ത്തെ ചോ​​​ദ്യം ചെ​​​യ്യു​​​ന്ന​​​തി​​​നും സ​​​മാ​​​ന​​​മാ​​​ണെ​​​ന്ന് ക​​​മ്മീ​​​ഷ​​​ൻ നി​​​രീ​​​ക്ഷി​​​ച്ചു. ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നെ സ​​​ർ​​​വീ​​​സി​​​ൽ നി​​​ന്ന് മാ​​​റ്റി​​​നി​​​ർ​​​ത്തി അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി ശ​​​ക്ത​​​മാ​​​യ നി​​​യ​​​മ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​ൻ സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​ക്ക് ക​​​മ്മീ​​​ഷ​​​ൻ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. കു​​​മ​​​ളി​​​യി​​​ൽ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​യ ആ​​​ദി​​​വാ​​​സി വി​​​ഭാ​​​ഗ​​​ക്കാ​​​ര​​​നാ​​​ണു പ​​​രാ​​​തി​​​ക്കാ​​​ര​​​ൻ.