ഷെ​ഫീ​ക്കി​നെ സ​ന്ദ​ർ​ശി​ച്ച് ജി​ല്ലാക​ള​ക്ട​ർ
Thursday, September 23, 2021 9:42 PM IST
തൊ​ടു​പു​ഴ: അ​ച്ഛ​ന്‍റെ​യും ര​ണ്ടാ​ന​മ്മ​യു​ടെ​യും ക്രൂ​ര​ത​യ്ക്കി​ര​യാ​യി അ​ൽ അ​സ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ അ​മ്മ​ത്താ​രാ​ട്ടി​ൽ ക​ഴി​യു​ന്ന ഷെ​ഫീ​ക്കി​നെ ജി​ല്ലാ​ക​ള​ക്ട​ർ ഷീ​ബ ജോ​ർ​ജ് സ​ന്ദ​ർ​ശി​ച്ചു.​ ഷെ​ഫീ​ക്കി​ന്‍റെ 13-ാമ​തു ജന്മദി​ന​ത്തി​ൽ ആ​ശം​സ നേ​രാ​നെ​ത്തി​യ​താ​യി​രു​ന്നു ക​ള​ക്ട​ർ.​ അ​ഞ്ചാ​മ​ത്തെ വ​യ​സി​ലാ​ണ് ഷെ​ഫീ​ക്കി​ന് ക്രൂ​ര​മ​ർ​ദ​ന​മേ​റ്റ​ത്. മ​ര​ണ​ത്തി​ന്‍റെ  വ​ക്കി​ലെ​ത്തി​യ ഷെ​ഫീ​ക്ക് വി​ദ​ഗ്ധ ചി​കി​ൽ​സ​യി​ലൂ​ടെ​യാ​ണ് ആ​രോ​ഗ്യ​ത്തി​ലേ​ക്ക് മ​ട​ങ്ങി​വ​രു​ന്ന​ത്.

ഷെ​ഫീ​ക്കി​ന്‍റെ  പോ​റ്റ​മ്മ രാ​ഗി​ണി​യോ​ട് ക​ള​ക്ട​ർ വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞു. ഷെ​ഫീ​ക്കി​ന്‍റെ ​തു​ട​ർ​ചി​കി​ൽ​സ​യ്ക്കും മ​റ്റും എ​ല്ലാ പി​ന്തു​ണ​യും ന​ൽ​കു​മെ​ന്ന് ക​ള​ക്ട​ർ  അ​റി​യി​ച്ചു.​ അ​ൽ അ​സ​ർ കോ​ള​ജ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ  കെ.​എം. മി​ജാ​സ്, ചീ​ഫ് ഓ​പ്പ​റേ​റ്റിം​ഗ് ഓ​ഫീ​സ​ർ ലു​ക്മാ​ൻ പൊന്മാ​ട​ത്ത്, പീ​ഡി​യാ​ട്രീ​ഷ​ൻ ഡോ. ​റോ​ബി​ൻ എ​ന്നി​വ​രും ക​ള​ക്ട​റോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.