കാ​ൻ​സ​ർ ചി​കി​ത്സാ​കേ​ന്ദ്ര​ത്തി​നാ​യി കെ​സി​വൈ​എം നി​വേ​ദ​നം
Friday, September 24, 2021 9:56 PM IST
ചെ​റു​തോ​ണി: ജി​ല്ല​യി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് ചി​കി​ത്സാ​സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കെ​സി​വൈ​എം ഇ​ടു​ക്കി രൂ​പ​താ​സ​മ​തി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ർ​ജ്, ജ​ല​വി​ഭ​വ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ, ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി എ​ന്നി​വ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി.
മ​ല​യോ​ര ജി​ല്ല​യാ​യ ഇ​ടു​ക്കി വി​ക​സ​ന​ത്തി​ന്‍റെ കാ​ര്യ​ത്തി​ലും ആ​രോ​ഗ്യ - ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ലും സം​സ്ഥാ​ന​ത്തെ മ​റ്റു ജി​ല്ല​ക​ളെ അ​പേ​ക്ഷി​ച്ച് വ​ള​രെ പി​ന്നോ​ക്ക​മാ​ണ്. ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ പ്ര​ത്യേ​ക​ത​ക​ൾ​കൊ​ണ്ട് ഇ​വി​ടു​ത്തെ യാ​ത്ര​ക​ളും വ​ള​രെ​യേ​റെ ദു​രി​ത​പൂ​ർ​ണ​മാ​ണ്.
പൂ​ർ​ണ​മാ​യും കാ​ർ​ഷി​ക മേ​ഖ​ല​യെ ആ​ശ്ര​യി​ച്ചു ജീ​വി​ക്കു​ന്ന ജി​ല്ല​യി​ൽ കാ​ൻ​സ​ർ ബാ​ധി​ത​രു​ടെ എ​ണ്ണം ദി​നം​പ്ര​തി വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്. കാ​ൻ​സ​ർ രോ​ഗം ബാ​ധി​ക്കു​ന്ന​വ​ർ​ക്ക് കൃ​ത്യ​മാ​യ ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​നു​ള്ള സാ​ഹ​ച​ര്യം ജി​ല്ല​യി​ലി​ല്ല. ഇ​വി​ടെ​നി​ന്ന് രോ​ഗി​ക​ളെ കോ​ട്ട​യം, എ​ണ​ണാ​കു​ളം, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ എ​ത്തി​ച്ചു ചി​കി​ത്സ തേ​ടേ​ണ്ട അ​വ​സ്ഥ​യാ​ണ്.
ഒ​രു​ത​വ​ണ കീ​മോ ചെ​യ്യു​ന്ന​തി​ന് ഏ​ഴാ​യി​രം മു​ത​ൽ പ​ന്തീ​രാ​യി​രം വ​രെ ചി​ല​വാ​കു​ന്നു​ണ്ട്. ഇ​തു കൂ​ടാ​തെ യാ​ത്ര​യ്ക്കു​വേ​ണ്ടി അ​ധി​ക തു​ക ക​ണ്ടെ​ത്താ​ൻ സാ​ധാ​ര​ണ​ക്കാ​രാ​യ ഇ​ടു​ക്കി​യി​ലെ ജ​ന​ങ്ങ​ൾ ക​ഷ്ട​പ്പെ​ടു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യോ​ടു​ചേ​ർ​ന്ന് കാ​ൻ​സ​ർ ഡ​യ​ഗ്നോ​സി​സ് സെ​ന്‍റ​റും തു​ട​ർ ചി​കി​ത്സ​യ്ക്ക് ആ​വ​ശ്യ​മാ​യ സം​വി​ധാ​ന​ങ്ങ​ളും തു​ട​ങ്ങ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് കെ​സി​വൈ​എം ഇ​ടു​ക്കി രൂ​പ​ത നി​വേ​ദ​നം സ​മ​ർ​പ്പി​ച്ച​ത്.
രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു ഞ​വ​ര​കാ​ട്ട്, പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് തോ​മ​സ് പു​ളി​മൂ​ട്ടി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ൽ​ബ​ർ​ട്ട്, ഭാ​ര​വാ​ഹി​ക​ളാ​യ സാം ​സ​ണ്ണി, ജി​ബി​ൻ ജേ​ക്ക​ബ് എ​ന്നി​വ​ർ തി​രു​വ​ന​ന്ത​പു​രം സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ​ത്തി മ​ന്ത്രി​മാ​ർ​ക്ക് നി​വേ​ദ​നം സ​മ​ർ​പ്പി​ക്കു​ക​യാ​യി​രു​ന്നു.