സ​ത്രം എ​യ​ർ​സ്ട്രി​പ്പ് ഡി​എ​ഫ്ഒ സ​ന്ദ​ർ​ശി​ച്ചു
Saturday, September 25, 2021 11:03 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: സ​ത്രം എ​യ​ർ​സ്ട്രി​പ്പി​ൽ ന​വം​ബ​ർ ഒ​ന്നി​നു​ത​ന്നെ വി​മാ​നം ഇ​റ​ങ്ങി​യേ​ക്കും. വ​നം​വ​കു​പ്പി​ന്‍റെ ത​ട​സ​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി കോ​ട്ട​യം ഡി​എ​ഫ്ഒ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. വ​നം മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​ത്തെ​തു​ട​ർ​ന്നാ​ണ് ഡി​എ​ഫ്ഒ​യു​ടെ സ​ന്ദ​ർ​ശ​നം. വ​നം വ​കു​പ്പി​ന്‍റെ എ​തി​ർ​പ്പു​മൂ​ലം സ​ത്രം എ​യ​ർ​സ്ട്രി​പ്പി​ന്‍റെ നി​ർ​മാ​ണം മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. കോ​ട്ട​യം ഡി​എ​ഫ്ഒ​യും എ​ൻ​സി​സി ഉ​ദ്യോ​ഗ​സ്ഥ​രു​മാ​ണ് സ​ത്ര​ത്തി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്. ന​വം​ബ​ർ ഒ​ന്നി​ന് ചെ​റു​വി​മാ​നം ഇ​റ​ങ്ങു​ന്ന​തി​നാ​യു​ള്ള ഒ​രു​ക്ക​ത്തി​നി​ടെ​യാ​ണ് വ​നം വ​കു​പ്പ് നി​ർ​മാ​ണ​ത്തി​നെ​തി​രെ രം​ഗ​ത്തു​വ​ന്ന​ത്. ചെ​റു​വി​മാ​നം ഇ​റ​ങ്ങു​ന്ന​തി​നാ​യി നി​ർ​മി​ച്ച റ​ണ്‍​വേ​യ്ക്കു സ​മീ​പ​മു​ള്ള മ​ണ്‍​തി​ട്ട ഒ​ഴി​വാ​ക്കു​ന്ന ജോ​ലി ആ​രം​ഭി​ച്ച​പ്പോ​ഴാ​ണ് വ​നം വ​കു​പ്പ് ത​ട​സം നി​ന്ന​ത്. വി​മാ​നം ഇ​റ​ക്കേ​ണ്ട എ​ൻ​സി​സി അ​ധി​കൃ​ത​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച​പ്പോ​ഴാ​ണ് സി​ഗ്ന​ൽ ല​ഭി​ക്കാ​ത്ത വി​വ​രം അ​റി​യു​ന്ന​ത്. മ​ണ്ണൊ​ലി​പ്പ് ത​ട​യു​ന്ന​തി​നാ​യി റ​ണ്‍​വേ​യു​ടെ താ​ഴെ ഭാ​ഗ​ത്താ​യി മ​ണ്ണ് നീ​ക്കം​ചെ​യ്തു​കൊ​ണ്ടി​രു​ന്ന​ത് വ​നം വ​കു​പ്പ് വി​ല​ക്കി​യി​രു​ന്നു.