തേ​നീ​ച്ച വ​ള​ർ​ത്ത​ൽ പ​രി​ശീ​ല​നം
Sunday, September 26, 2021 8:47 PM IST
തൊ​ടു​പു​ഴ: സം​സ്ഥാ​ന ഹോ​ർ​ട്ടി ക​ൾ​ച്ച​ർ മി​ഷ​ന്‍റെ തേ​നീ​ച്ച വ​ള​ർ​ത്ത​ൽ പ​രി​ശീ​ല​നം ഉ​ടു​ന്പ​ന്നൂ​ർ ഐ​ശ്വ​ര്യ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഒ​ക്ടോ​ബ​ർ ഒ​ന്ന്, നാ​ല്, അ​ഞ്ച്, ആ​റ് തീ​യ​തി​ക​ളി​ൽ രാ​വി​ലെ എ​ട്ടു മു​ത​ൽ നാ​ലു വ​രെ​യാ​ണ് പ​രി​ശീ​ല​നം. ഹോ​ർ​ട്ടി കോ​ർ​പ്പി​ന്‍റെ പ​രി​ശീ​ല​ക​ർ ക്ലാ​സെ​ടു​ക്കും. പ​ങ്കെ​ടു​ക്കു​ന്ന ക​ർ​ഷ​ക​ർ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റും സ​ബ്സി​ഡി നി​ര​ക്കി​ൽ തേ​നീ​ച്ച കോ​ള​നി​ക​ളും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും ല​ഭി​ക്കും. മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന 40 പേ​ർ​ക്കാ​ണ് ആ​നു​കൂ​ല്യം.
ഹോ​ർ​ട്ടി കോ​ർ​പ്പ് വ​ഴി ന​ട​പ്പാ​ക്കു​ന്ന പ​രി​പാ​ടി ഉ​ടു​ന്പ​ന്നൂ​ർ കേ​ര​ള ഓ​ർ​ഗാ​നി​ക് ഡ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി (കോ​ഡ്സ്), ഹൈ​റേ​ഞ്ച് തേ​നീ​ച്ച പ​രി​പാ​ല​ന കേ​ന്ദ്രം, പാ​ലാ ജോ​യി​സ് ഗോ​ൾ​ഡ് ബീ​ഫാം എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഉ​ടു​ന്പ​ന്നൂ​ർ കൃ​ഷി​ഭ​വ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഒ​ന്നി​ന് രാ​വി​ലെ ഒ​ൻ​പ​തി​ന് ഡീ​ൻ കു​ര്യാ​ക്കോ​സ് എ​പി ഉ​ദ്ഘാ​ട​നം ചെ​യ്യും.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ കോ​ഡ്സ് സെ​ക്ര​ട്ട​റി ടി.​കെ.​ര​വീ​ന്ദ്ര​ൻ, പ്ര​സി​ഡ​ന്‍റ് എം.​ഐ.​സു​കു​മാ​ര​ൻ, ഡ​യ​റ​ക്ട​ർ ടി.​എം.​സു​ഗ​ത​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഫോ​ണ്‍: 9496680718, 9778567606, 7306769679.