കാ​ർ ത​ല​കീ​ഴാ​യി മ​റി​ഞ്ഞ് നാ​ലു​പേ​ർ​ക്ക് പ​രി​ക്ക്്
Monday, September 27, 2021 9:58 PM IST
അ​ടി​മാ​ലി: കൊ​ച്ചി- ധ​നു​ഷ്കോ​ടി ദേ​ശീ​യ പാ​ത​യി​ൽ വാ​ള​റ​യ്ക്കു സ​മീ​പം കോ​ള​നി​പ്പാ​ല​ത്ത് കാ​ർ നി​യ​ന്ത്ര​ണം​വി​ട്ടു മ​റി​ഞ്ഞ് നാ​ലു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഫെ​ഡ​റ​ൽ ബാ​ങ്ക് മാ​ങ്കു​ളം ശാ​ഖ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ എ​റ​ണാ​കു​ളം വ​ല്ലാ​ർ​പാ​ടം സ്വ​ദേ​ശി എം.​സി. വി​ശാ​ഖ് (28), എ​റ​ണാ​കു​ളം മു​ള​വു​കാ​ട് സ്വ​ദേ​ശി ഷി​ബു കു​ര്യ​ൻ (40), മാ​ങ്കു​ളം വേ​ലി​യാം​പാ​റ സ്വ​ദേ​ശി അ​ജോ ജോ​ജി (23), ഇ​ടു​ക്കി ആ​ൽ​പാ​റ പൂ​വ​ത്തി​ങ്ക​ൽ ജെ​സോ തോ​മ​സ് (21) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.
ഇ​വ​രി​ൽ ഷി​ബു കു​ര്യ​നെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും മ​റ്റു​ള്ള​വ​രെ കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.
മ​ങ്ങാ​ട്ട് തോ​മ​സി​ന്‍റെ വീ​ട്ടു​മു​റ്റ​ത്തേ​ക്കാ​ണ് കാ​ർ മ​റി​ഞ്ഞ​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ആ​റോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. എ​റ​ണാ​കു​ള​ത്തു​നി​ന്ന് മാ​ങ്കു​ള​ത്തേ​ക്ക് വ​രും​വ​ഴി കോ​ള​നി​പ്പാ​ല​ത്ത് എ​ത്തി​യ​പ്പോ​ൾ വാ​ഹ​നം നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു. വീ​ടി​ന്‍റെ ഭി​ത്തി​യി​ലാ​ണ് വാ​ഹ​നം ത​ല​കീ​ഴാ​യി ത​ങ്ങി​നി​ന്ന​ത്. വീ​ടി​നു കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. തോ​മ​സും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് വാ​ഹ​ന​ത്തി​ൽ കു​രു​ങ്ങി​യ​വ​രെ പു​റ​ത്തി​റ​ക്കി​യ​ത്. തു​ട​ർ​ന്ന് ആ​ശു​പ​തി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.
ക​ഴി​ഞ്ഞ 21-നും ​തോ​മ​സി​ന്‍റെ വീ​ട്ടു​മു​റ്റ​ത്തേ​ക്ക് ബൈ​സ​ണ്‍​വാ​ലി​യി​ൽ​നി​ന്ന് കോ​ത​മം​ഗ​ല​ത്തേ​ക്കു പോ​കു​ക​യാ​യി​രു​ന്ന കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​ഞ്ഞി​രു​ന്നു.