തൊ​ടു​പു​ഴ-ആ​ന​ക്ക​യം റോ​ഡ്: ഓ​ഫ് റോ​ഡും തോ​ൽ​ക്കും
Wednesday, October 13, 2021 10:15 PM IST
തൊ​ടു​പു​ഴ: തെ​ക്കും​ഭാ​ഗം-​ഇ​ഞ്ചി​യാ​നി, തൊ​ടു​പു​ഴ -തെ​ക്കും​ഭാ​ഗം -അ​ഞ്ചി​രി -ആ​ന​ക്ക​യം എ​ന്നീ റോ​ഡു​ക​ൾ ത​ക​ർ​ന്നുകി​ട​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് കാ​ല​ങ്ങ​ളേ​റെ​യാ​യെ​ങ്കി​ലും അ​ധി​കൃ​ത​ർ ക​ണ്ട മ​ട്ടി​ല്ല. തൊ​ടു​പു​ഴ മേ​ഖ​ല​യി​ൽ ത​ക​ർ​ന്നു കി​ട​ക്കു​ന്ന റോ​ഡു​ക​ളി​ൽ ഏ​റ്റ​വും പ​രി​താ​പ​ക​രം തൊ​ടു​പു​ഴ -ആ​ന​ക്ക​യം റോ​ഡി​ന്‍റെ സ്ഥി​തി​യാ​ണ്. പ​ല റോ​ഡു​ക​ളും മി​ക​ച്ച നി​ല​വാ​ര​ത്തി​ൽ ടാ​റിം​ഗ് ന​ട​ത്തി​യ​പ്പോ​ഴും ആ​ന​ക്ക​യം-​അ​ഞ്ചി​രി-​ഇ​ഞ്ചി​യാ​നി റോ​ഡി​ന് അ​വ​ഗ​ണ​ന മാ​ത്രം. ഇ​ഞ്ചി​യാ​നി -ആ​ല​ക്കോ​ട് റോ​ഡി​ന്‍റെ സ്ഥി​തി​യും വ്യ​ത്യ​സ്ത​മ​ല്ല. ഭാ​ര​വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സ​ഞ്ച​രി​ക്കു​ന്ന റോ​ഡു​ക​ളാ​ണ് ത​ക​ർ​ന്നു കി​ട​ക്കു​ന്ന​ത്.
റോ​ഡി​ന്‍റെ സൈ​ഡു​ക​ൾ ഇ​ടി​ഞ്ഞു താ​ഴ്ന്ന നി​ല​യി​ലാ​ണ്. ചി​ല​പ്പോ​ൾ റോ​ഡി​ലെ കു​ഴി​ക​ൾ പാ​റ​പ്പൊ​ടി ഇ​ട്ട് അ​ട​യ്ക്കു​മെ​ങ്കി​ലും ഇ​ത് അ​ധി​ക ദി​വ​സം നീ​ണ്ടു നി​ൽ​ക്കി​ല്ല. അ​തി​നാ​ൽ റോ​ഡ് ടാ​റിം​ഗ് ന​ട​ത്തി ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​രം ആ​രം​ഭി​ക്കു​മെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ്മ​ണ്ഡ​ലം ക​മ്മി​റ്റി മു​ന്ന​റി​യി​പ്പു ന​ൽ​കി.

റോ​ട്ട​റി ക്ല​ബ് അ​സം​ബ്ലി ന​ട​ത്തി

തൊ​ടു​പു​ഴ: റോ​ട്ട​റി ക്ല​ബ് തൊ​ടു​പു​ഴ​യു​ടെ ക്ല​ബ് അ​സം​ബ്ലി ന​ട​ത്തി. റോ​ട്ട​റി 3201 ഡി​സ്ട്രി​ക് ഗ​വ​ർ​ണ​ർ രാ​ജ​ശേ​ഖ​ർ ശ്രീ​നി​വാ​സ​ൻ, ഡി​സ്ട്രി​ക്ട് ഡ​യ​റ​ക്ട​ർ വി​വേ​കാ​ന​ന്ദ​ൻ, അ​സി. ഗ​വ​ർ​ണ​ർ കെ.​എ​സ്.​ ഹ​രി​കൃ​ഷ്ണ​ൻ, ജി​ജി​ ആ​ർ ഹെ​ജി പി. ​ചെ​റി​യാ​ൻ, പ്ര​സി​ഡ​ന്‍റ് ഡോ. ​സി.​വി. ജേ​ക്ക​ബ്, സെ​ക്ര​ട്ട​റി ജോ​ബ് കെ. ​ജേ​ക്ക​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.