ലോ​ക​സ​മാ​ധാ​ന​ത്തി​നാ​യു​ള്ള പ്രാ​ർ​ത്ഥ​ന ഇന്ന്
Sunday, October 17, 2021 10:27 PM IST
ക​രി​ന്പ​ൻ: ലോ​ക സ​മാ​ധാ​ന​ത്തി​നാ​യി ദ​ശ​ല​ക്ഷം ജ​പ​മാ​ല​ചൊ​ല്ലി പ്രാ​ർ​ത്ഥി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ടു​ക്കി രൂ​പ​ത​യി​ൽ ഇ​ന്ന് രാ​വി​ലെ മു​ത​ൽ വൈ​കു​ന്നേ​രം വ​രെ പ്രാ​ർ​ത്ഥ​നാ​യ​ജ്ഞം ന​ട​ത്തും. ലോ​ക​ത്തി​ന്‍റെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും വ​ർ​ദ്ധി​ച്ചു​വ​രു​ന്ന അ​ശാ​ന്തി​യു​ടെ​യും സം​ഘ​ർ​ഷ​ങ്ങ​ളു​ടെ​യും പ്ര​വൃ​ത്തി​ക​ളി​ൽ​നി​ന്ന് എ​ല്ലാ​വി​ഭാ​ഗം മ​നു​ഷ്യ​രും മോ​ചി​ത​രാ​യി സ​മാ​ധാ​ന​പൂ​രി​ത​മാ​യ അ​ന്ത​രീ​ക്ഷം നി​റ​യാ​നാ​യി കേ​ര​ള സ​ഭ മു​ഴു​വ​ൻ ന​ട​ത്തു​ന്ന പ്രാ​ർ​ത്ഥ​ന​യി​ൽ ഇ​ടു​ക്കി രൂ​പ​ത​യും പ​ങ്കു​ചേ​രു​ന്നു.
ഇ​ടു​ക്കി രൂ​പ​ത​യി​ലെ എ​ല്ലാ ഇ​ട​വ​ക​ക​ളി​ലേ​യും ചെ​റു​പു​ഷ്പ മി​ഷ​ൻ​ലീ​ഗ്, തി​രു​ബാ​ല​സ​ഖ്യം എ​ന്നീ ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ട്ടി​ക​ൾ മി​ഷ​ൻ ജ​പ​മാ​ല ഉ​പ​യോ​ഗി​ച്ച് ജ​പ​മാ​ല​ചൊ​ല്ലി പ്രാ​ർ​ത്ഥി​ക്കും.
വൈ​കു​ന്നേ​രം ഇ​ടു​ക്കി രൂ​പ​ത മെ​ത്രാ​ൻ മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ര​ട്ട​യാ​ർ സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന​പ്പ​ള്ളി​യി​ൽ ഏ​ഴ് മു​ത​ൽ എ​ട്ട് വ​രെ ജ​പ​മാ​ല​യും ആ​രാ​ധ​ന​യും ന​ട​ത്തും. പ്രാ​ർ​ത്ഥ​ന​യു​ടെ ത​ത്സ​മ​യ സം​പ്രേ​ഷ​ണം ഇ​ടു​ക്കി വി​ഷ​ൻ, മീ​ഡി​യാ നെ​റ്റ് തു​ട​ങ്ങി​യ പ്രാ​ദേ​ശി​ക ചാ​ന​ലു​ക​ൾ വ​ഴി​യും ഇ​ടു​ക്കി രൂ​പ​താ മീ​ഡി​യ ക​മ്മീ​ഷ​ന്‍റെ യു​ട്യൂ​ബ് ചാ​ന​ലു​ക​ൾ വ​ഴി​യും സം​പ്രേ​ക്ഷ​ണം ചെ​യ്യും.
ഇ​ടു​ക്കി​രൂ​പ​ത​യി​ലെ മു​ഴു​വ​ൻ സ​ന്യാ​സ ഭ​വ​ന​ങ്ങ​ളും കു​ടും​ബ​ങ്ങ​ളും ദേ​വാ​ല​യ​ങ്ങ​ളും ഓ​ണ്‍​ലൈ​ൻ മാ​ധ്യ​മ​ത്തി​ലൂ​ടെ ഈ ​പ്രാ​ർ​ത്ഥ​ന​യി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് ഇ​ടു​ക്കി രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​സ് പ്ലാ​ച്ചി​ക്ക​ൽ അ​റി​യി​ച്ചു.
പ​രി​പാ​ടി​ക​ൾ​ക്ക് വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ഏ​ബ്രാ​ഹം പു​റ​യാ​റ്റ്, കു​ടും​ബ​കൂ​ട്ടാ​യ്മ രൂ​പ​താ ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു പു​തു​പ്പ​റ​ന്പി​ൽ, ഷാ​ജി വൈ​ക്ക​ത്തു​പ​റ​ന്പി​ൽ, കു​ടും​ബ കൂ​ട്ടാ​യ്മ രൂ​പ​താ ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കും.