പെ​രു​വ​ന്താ​നം മേ​ഖ​ല​യി​ൽ കോ​ടി​കളുടെ നാ​ശ​ന​ഷ്ട​ം
Monday, October 18, 2021 10:07 PM IST
പീ​രു​മേ​ട്: മ​ഹാ​മാ​രി പെ​രു​വ​ന്താ​നം മേ​ഖ​ല​യി​ൽ കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​ക്കി. മു​റി​ഞ്ഞ​പു​ഴ, പു​റ​ക്ക​യം, ക​ണ​യ​ങ്ക​വ​യ​ൽ, പു​ല്ലു​പാ​റ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ നി​ര​വ​ധി വീ​ടു​ക​ളും ഏ​ക്ക​റു​ക​ണ​ക്കി​ന് കൃ​ഷി​സ്ഥ​ല​വു​മാ​ണ് ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ മ​ഴ​യി​ൽ ഇ​ല്ലാ​താ​യ​ത്. ജ്യോ​തി​സ് ന​ഗ​ർ കോ​ള​നി​യി​ലെ മു​പ്പ​തോ​ളം വീ​ടു​ക​ളും ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. ജോ​യി കു​ന്പ​ള​ന്താ​നം, കു​ര്യാ​ച്ച​ൻ വ​ട​ക്കേ​ൽ, ചാ​ണ്ടി ചെ​ഞ്ചേ​രി​ൽ, ചെ​ല്ല​മ്മ താ​ന്നി​മൂ​ട്ടി​ൽ, ജോ​ജോ വ​ട​ശേ​രി, അ​വ​റാ​ച്ച​ൻ വാ​ണി​യ​പ്പു​ര, ജോ​ർ​ജ് വാ​ണി​യ​പ്പു​ര, തോ​മ​സ് ന​രി​ക്കു​ഴി, ബി​നു കു​ഞ്ഞാ​റ്റി​ൽ തു​ട​ങ്ങി​യ​വ​രു​ടെ ഏ​ക്ക​റു​ക​ണ​ക്കി​ന് കൃ​ഷി​ഭൂ​മി​യും ന​ഷ്ട​മാ​യി.
പെ​രു​വ​ന്താ​നം ര​ണ്ടാം വാ​ർ​ഡി​ലെ അ​ന്പ​ലം റോ​ഡ് പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. ക​ര​ണി​ക്കാ​ട് റോ​ഡും റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി​ക​ളും ത​ക​ർ​ന്നു. അ​ന്പ​ലം റോ​ഡി​നു റോ​ഡി​നു താ​ഴ് വ​ശ​ത്തു​ള്ള ടി.​പി. ഹ​നീ​സി​ന്‍റെ പ​റ​ന്പി​ൽ ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യി കൃ​ഷി​ഭൂ​മി ന​ശി​ച്ചു.പ​ത്തി​ല​ധി​കം വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. റോ​യ് തോ​മ​സ് മ​ടു​ക്ക​ക്കുഴി, സി​ജോ കൊ​ല്ല​ക്കൊന്പി​ൽ, ന​ന്ദ​കു​മാ​ർ, മു​ണ്ടു​ത്തോ​ട്ടം, സ​ന്തോ​ഷ് കു​മാ​ർ, പു​ഷ്പ​വി​ലാ​സം, ജ​ല​ജ​കു​മാ​ർ സേ​വ​സ​ദ​നം എ​ന്നി​വ​രു​ടെ വീ​ടു​ക​ളും ന​ശി​ച്ചു.
മേ​ഖ​ല​യി​ൽ വൈ​ദ്യു​തി ബ​ന്ധം ഇ​തു​വ​രെ പു​ന​സ്ഥാ​പി​ച്ചി​ട്ടി​ല്ല. പോ​സ്റ്റു​ക​ൾ ക​ട​പു​ഴ​കി​യ അ​വ​സ്ഥ​യി​ൽ ത​ന്നെ​യാ​ണ്.