പു​ഴ​യി​ൽ കാ​ൽ​വ​ഴു​തി വീ​ണു മ​രി​ച്ചു
Monday, October 18, 2021 10:37 PM IST
രാ​ജ​കു​മാ​രി: പു​ഴ​യി​ൽ കാ​ൽ വ​ഴു​തി​വീ​ണ് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. പൂ​പ്പാ​റ പ​ള്ളി​ക്ക​ര​യി​ൽ മോ​ഹ​ന​ൻ (65) ആ​ണ് വീ​ടി​നു സ​മീ​പ​ത്തെ പ​ന്നി​യാ​ർ പു​ഴ​യി​ൽ വീ​ണു മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ വീ​ട്ടി​ൽ​നി​ന്നി​റ​ങ്ങി​യ മോ​ഹ​ന​ൻ രാ​ത്രി​യാ​യി​ട്ടും തി​രി​കെ വ​രാ​ത്ത​തി​നെ​തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും തെ​ര​ച്ചി​ൽ ന​ട​ത്തുന്നതിനിടെ ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ​യാ​ണ് മോ​ഹ​ന​ന്‍റെ മൃ​ത​ദേ​ഹം പു​ഴ​യി​ൽ ക​ണ്ടെ​ത്തി​യ​ത്. അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി. ഭാ​ര്യ: ല​ക്ഷ്മി​ക്കു​ട്ടി. മ​ക്ക​ൾ: അ​ജ​യ​ൻ, ല​ത. മ​രു​മ​ക്ക​ൾ: മി​നി, ഷാ​ജി.