പ​ണി​യാ​യു​ധ​ങ്ങ​ൾ മോ​ഷ​ണം പോ​യി
Wednesday, October 20, 2021 10:15 PM IST
തൊ​ടു​പു​ഴ: ന​വീ​ക​ര​ണ ജോ​ലി​ക​ൾ ന​ട​ക്കു​ന്ന ഹോ​ട്ട​ലി​ൽ നി​ന്നും പ​ണി​യാ​യു​ധ​ങ്ങ​ൾ മോ​ഷ​ണം പോ​യി. പ​ട്ട​യം​ക​വ​ല സ്വ​ദേ​ശി കു​ഴി​മു​ള്ളി​ൽ അ​ജ്മ​ലി​ന്‍റെ 25 മീ​റ്റ​ർ വെ​ൽ​ഡിം​ഗ് കേ​ബി​ൾ, ര​ണ്ട് ഡ്രി​ല്ലിം​ഗ് മെ​ഷീ​നു​ക​ൾ, ക​ട്ട​ർ, ഇ​ല​ക്‌ട്രിക് വ​യ​റു​ക​ൾ എ​ന്നി​വ​യാ​ണ് മോ​ഷ​ണം പോ​യ​ത്. ശ​നി​യാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം.
ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ അ​ജ്മ​ൽ പ​ണി​യാ​യു​ധ​ങ്ങ​ൾ തി​രി​കെ കൊ​ണ്ടു പോ​യി​രു​ന്നു.
ശ​ക്ത​മാ​യ മ​ഴ​യെത്തുട​ർ​ന്നാ​ണ് ശ​നി​യാ​ഴ്ച പ​ണി​യാ​യു​ധ​ങ്ങ​ളും മെ​ഷീ​നു​ക​ളും കൊ​ണ്ടു പോ​കാ​തി​രു​ന്ന​ത്. 35,000 രൂ​പ​യു​ടെ സാ​ധ​ന സാ​മ​ഗ്രി​ക​ളാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. തൊ​ടു​പു​ഴ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ന​ഗ​ര​ത്തി​ലെ സാ​മൂ​ഹ്യ​വി​രു​ദ്ധ സം​ഘ​മാ​ണ് മോ​ഷ​ണ​ത്തി​നു പി​ന്നി​ലെ​ന്നാ​ണ് സം​ശ​യം.