ഹ​യ​ർസെ​ക്ക​ൻ​ഡ​റി സീ​റ്റ് വ​ർ​ധി​പ്പി​ക്ക​ണം:​ കെഎസ്‌​സി-​എം
Sunday, October 24, 2021 10:13 PM IST
തൊ​ടു​പു​ഴ:​ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ത​ല​ത്തി​ൽ സീ​റ്റു​ക​ളും ബാ​ച്ചും മേ​ഖ​ലാ​ടി​സ്ഥാ​ന​ത്തി​ൽ വ​ർ​ധി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കെഎസ്‌​സി-​എം ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ഉ​യ​ർ​ന്ന വി​ജ​യ​ശ​ത​മാ​നം ക​ര​സ്ഥ​മാ​ക്കി​യ ജി​ല്ല​യി​ലെ 50 ശ​ത​മാ​ന​ത്തി​ലേ​റെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​തു​വ​രെ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ചി​ട്ടി​ല്ല. ക​ഴി​ഞ്ഞ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ ഉ​ണ്ടാ​യ ഉ​യ​ർ​ന്ന വി​ജ​യ​ശ​ത​മാ​ന​ത്തി​ന് ആ​നു​പാ​തി​ക​മാ​യി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ത​ല​ത്തി​ൽ സീ​റ്റ് വ​ർ​ധ​ന ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ജി​ല്ലാ ക​മ്മി​റ്റി യോ​ഗം ആ​രോ​പി​ച്ചു. കേ​ര​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി​യം​ഗം ജോ​ർ​ജു​കു​ട്ടി ആ​ഗ​സ്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. പു​തി​യ ഭാ​ര​വാ​ഹി​ക​ളെ യോ​ഗ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ത്തു. പാ​ർ​ട്ടി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​സ് പാ​ല​ത്തി​നാ​ൽ റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ ആ​യി​രു​ന്നു.
ഭാ​ര​വാ​ഹി​ക​ളാ​യി കെ​വി​ൻ ജോ​ർ​ജ് -പ്ര​സി​ഡ​ന്‍റ്, ആ​കാ​ശ് മാ​ത്യു, അ​ജി​ത്ത് സി​ബി​ച്ച​ൻ, വി​പി​ൻ അ​ഗ​സ്റ്റി​ൻ, അ​ല​ൻ ഷെ​ല്ലി -ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​ർ, റോ​ഷ​ൻ സി​റി​യ​ക്-​വൈ​സ് പ്ര​സി​ഡ​ന്‍റ്, എ​ബി​ൻ ബെ​ന്നി -ട്ര​ഷ​റ​ർ എ​ന്നി​വ​രെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത​ത്. ജി​മ്മി മ​റ്റ​ത്തി​പ്പാ​റ, ജി​ൻ​സ​ണ്‍ വ​ർ​ക്കി, ജോ​സ് കു​ഴി​ക്ക​ണ്ടം, ഷി​ജോ ത​ട​ത്തി​ൽ, ജേ​ക്ക​ബ് പി​ണ​ക്കാ​ട്ട്, ആ​ൽ​ബി​ൻ വ​റ​പ്പോ​ള​യ്ക്ക​ൽ, ടോം ​മ​ന​യ്ക്ക​ൽ, അ​ന​ന്തു സ​ജീ​വ​ൻ, അ​ഖി​ൽ ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.