മ​ഴ​യി​ൽ വീ​ട് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി
Monday, October 25, 2021 10:07 PM IST
രാ​ജ​കു​മാ​രി: ക​ന​ത്തമ​ഴ​യി​ൽ വീ​ടി​ന്‍റെ മു​റ്റം ഇ​ടി​ഞ്ഞ് വീ​ട് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി. രാ​ജ​കു​മാ​രി നോ​ർ​ത്ത് ചൂ​ണ്ടാ​നി​ക്കു​ന്നേ​ൽ ചാ​ക്കോ​ച്ച​ന്‍റ വീ​ടാ​ണ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​ത്. ആ​കെ​യു​ള്ള അ​ഞ്ച് സെ​ന്‍റ് സ്ഥ​ല​ത്ത് 2007ൽ ​പ​ഞ്ചാ​യ​ത്ത് പ​ണി​തു ന​ൽ​കി​യ ചെ​റി​യ വീ​ട്ടി​ലാ​ണ് ചാ​ക്കോ​ച്ച​നും ഭാ​ര്യ​യും മ​ക​ളും താ​മ​സി​ക്കു​ന്ന​ത്.
ഹോ​ളോ​ബ്രി​ക്സ് കൊ​ണ്ട് നി​ർ​മിച്ച വീ​ടി​ന്‍റെ ഭി​ത്തി​ക​ൾ വി​ണ്ടു​കീ​റി അ​ക​ന്ന് നി​ൽ​ക്കു​ക​യാ​ണ്. ക​ട്ടി​ള​യും ഭി​ത്തി​യും വി​ണ്ടു​നി​ൽ​ക്കു​ന്ന വീ​ടി​ന്‍റെ ത​റ​യി​ലും വി​ള്ള​ലു​ണ്ട്. സ​മീ​പ​ത്തെ ഏ​ല​ത്തോ​ട്ട​ങ്ങ​ളി​ൽ പ​ണി ചെ​യ്താ​ണ് കു​ടും​ബം ക​ഴി​യു​ന്ന​ത്.