എം.​എം.​ മ​ണി​ക്കെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​നവു​മാ​യി കെ.കെ. ശി​വ​രാ​മ​ൻ
Monday, October 25, 2021 10:12 PM IST
തൊ​ടു​പു​ഴ: ഒ​രി​ട​വേ​ള​യ്ക്കു​ശേ​ഷം ജി​ല്ല​യി​ൽ സി​പി​എം-​സി​പി​ഐ വാ​ക്പോ​ര് രൂ​ക്ഷം. മു​ൻ മ​ന്ത്രി​യും സി​പി​എം സം​സ്ഥാ​ന​ക​മ്മി​റ്റി​യം​ഗ​വു​മാ​യ എം.​എം. ​മ​ണി എം​എ​ൽ​എ​യും സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ.​ശി​വ​രാ​മ​നും ത​മ്മി​ലാ​ണ് രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ൽ വാ​ക്പോ​ര് മു​റു​കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം വ​ട്ട​വ​ട​യി​ൽ സി​പി​എം മ​റ​യൂ​ർ ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ന​യ​വി​ശ​ദീ​ക​ര​ണ യോ​ഗ​ത്തി​ൽ എം.​എം.​ മ​ണി സി​പി​ഐ​ക്കെ​തി​രെ രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ലാ​ണ് വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​ത്.
സം​സ്ഥാ​ന​ത്ത് ഭൂവി​ഷ​യ​ങ്ങ​ൾ സ​ങ്കീ​ർ​ണ​മാ​ക്കി​യ​ത് സി​പി​ഐ മ​ന്ത്രി​മാ​രാ​ണെ​ന്ന് അ​ദ്ദേ​ഹം തു​റ​ന്ന​ടി​ച്ചു.​ വ​ട്ട​വ​ട​യി​ലെ ഭൂ പ്ര​ശ്നം സ​ങ്കീ​ർ​ണ​മാ​ക്കി​യ​ത് മു​ൻ മ​ന്ത്രി ബി​നോ​യി വി​ശ്വ​മാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.​ ഇ​തി​നുപി​ന്നാ​ലെ​യാ​ണ് ഇ​ന്ന​ലെ ശി​വ​രാ​മ​ൻ സി​പി​എ​മ്മി​നെ​തി​രെ​യും എം.​എം.​ മ​ണി​ക്കെ​തി​രെ​യും വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ഇ​തോ​ടെ ഇ​രു​പാ​ർ​ട്ടി​ക​ളും ത​മ്മി​ൽ ജി​ല്ല​യി​ൽ നാ​ളു​ക​ളാ​യി നി​ല​നി​ൽ​ക്കു​ന്ന പ​ട​ല​പ്പിണ​ക്കം മ​റ​നീ​ക്കി പു​റ​ത്തു​വ​ന്നി​രി​ക്കു​ക​യാ​ണ്.​ സ്വ​ന്തം പാ​ള​യ​ത്തി​ൽനി​ന്നും പ്ര​വ​ർ​ത്ത​ക​ർ വി​ട്ടു​പോ​കു​ന്പോ​ൾ സി​പി​ഐ​യു​ടെ നേ​രെ പു​ല​യാ​ട്ട് ന​ട​ത്തു​ന്ന സി​പി​എം നേ​തൃ​ത്വ​ത്തി​ന്‍റെ നി​ല​പാ​ട് പ​രി​ഹാ​സ്യ​മാ​ണെ​ന്നും സി​പി​ഐ മ​ന്ത്രി​മാ​രാ​യി​രു​ന്ന ബി​നോ​യ് വി​ശ്വ​ത്തി​നും കെ. ​പി. രാ​ജേ​ന്ദ്ര​നും ഇ. ​ച​ന്ദ്ര​ശേ​ഖ​ര​നും എ​തി​രെ ഉ​റ​ഞ്ഞു തു​ള്ളു​ന്ന എം. ​എം. മ​ണി ആ​രെ സം​ര​ക്ഷി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്ന് എ​ല്ലാ​വ​ർ​ക്കും അ​റി​യാ​മെ​ന്ന് ശി​വ​രാ​മ​ൻ പ​റ​ഞ്ഞു.
കെ. ​പി. രാ​ജേ​ന്ദ്ര​ൻ റ​വ​ന്യുവ​കു​പ്പ് മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ഴാ​ണ് ക​ർ​ഷ​ക​ർ​ക്ക് പ​ട്ട​യം ന​ൽ​കു​ന്ന​തി​നെ​തി​രേ സു​പ്രീം കോ​ട​തി​യി​ൽ നി​ല​നി​ന്നി​രു​ന്ന കേ​സി​ൽ അ​നു​കൂ​ല വി​ധി​സ​ന്പാ​ദി​ക്കാ​ൻ ക​ഴി​ഞ്ഞ​തെ​ന്ന കാ​ര്യം മ​ണി​യും കൂ​ട്ട​രും മ​ന​സി​ലാ​ക്ക​ണം. ബി​നോ​യ് വി​ശ്വം വ​നം വ​കു​പ്പ് മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ൾ കാബി​ന​റ്റ് തീ​രു​മാ​നം അ​നു​സ​രി​ച്ചു​ള്ള കു​റി​ഞ്ഞി സാ​ങ്ച്വ​റി​യു​ടെ പ്രാ​ഥ​മി​ക വി​ജ്ഞാ​പ​നം മാ​ത്ര​മാ​ണു​ണ്ടാ​യ​ത്. ആ ​സ​ർ​ക്കാ​രി​ൽ ഒ​രു മു​ഖ്യ​മ​ന്ത്രി​യു​ണ്ടാ​യി​രു​ന്നു​വെ​ന്ന കാ​ര്യ​വും മ​റ​ക്ക​രു​ത്. സി​പി​ഐ അ​ന്നും ഇ​ന്നും കൈ​യേ​റ്റ​ക്കാ​ർ​ക്കെ​തി​രേ ശ​ക്ത​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ച്ചുവ​രു​ന്ന പാ​ർ​ട്ടി​യാ​ണ്. കൈ​യേ​റ്റ​ക്കാ​രെ​ക്കു​റി​ച്ചു​ള്ള വ്യ​ക്ത​മാ​യ വി​വ​ര​ങ്ങ​ൾ സി​പി​ഐ​യു​ടെ പ​ക്ക​ലു​ണ്ട്. ഇ​വ​രൊ​ക്കെ ആ​രു​ടെ ത​ണ​ലി​ലാ​ണ് രാ​ജാ​ക്കന്മാ​രാ​യി ക​ഴി​യു​ന്ന​തെ​ന്ന് എ​ല്ലാ​വ​ർ​ക്കു​മ​റി​യാം. സി​പി​ഐ​യെ ക​ർ​ഷ​ക ദ്രോ​ഹി​ക​ളും ജ​ന​ദ്രോ​ഹി​ക​ളു​മാ​യി ചി​ത്രീ​ക​രി​ക്കു​ന്ന സി​പി​എ​മ്മി​ന്‍റെ യ​ഥാ​ർ​ഥ മു​ഖം മൂ​ന്നാ​റി​ലും ചി​ന്ന​ക്ക​നാ​ലി​ലും ഉ​ൾ​പ്പെ​ടെ ജ​ന​ങ്ങ​ൾ ക​ണ്ട​താ​ണ്.
ഇ​തേ​ക്കു​റി​ച്ച് വി​ളി​ച്ച് പ​റ​യാ​ൻ നി​ർ​ബ​ന്ധി​ക്ക​രു​ത്. മൈ​ക്ക് കി​ട്ടി​യാ​ൽ എ​ന്തും വി​ളി​ച്ച് പ​റ​യു​ന്ന രീ​തി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് മെം​ബ​ർ​ക്ക് ഇ​തു ഭൂ​ഷ​ണ​മാ​ണോ​യെ​ന്ന് ഇ​നി​യെ​ങ്കി​ലും ആ​ലോ​ചി​ക്ക​ണം.​ഇ​ങ്ങ​നെ പോ​കു​ന്നു ശി​വ​രാ​മ​ന്‍റെ വി​മ​ർ​ശ​ന​ങ്ങ​ൾ.​ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ലെ ര​ണ്ടു പ്ര​ബ​ല ക​ക്ഷി​ക​ൾ ത​മ്മി​ലു​ള്ള കൊ​ന്പു​കോ​ർ​ക്ക​ൽ വ​രും​ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ രൂ​ക്ഷ​മാ​കാ​നാ​ണ് സാ​ധ്യ​ത.