ഹോമിയോമരുന്ന് വിതരണോദ്ഘാടനം
Monday, October 25, 2021 10:12 PM IST
തൊ​ടു​പു​ഴ: ക​റു​ക​പ്പ​ള്ളി ഹോ​മി​യോ ഡി​സ്പെ​ൻ​സ​റി​യി​ൽ സം​ഘ​ടി​പ്പി​ച്ച മ​രു​ന്ന് വി​ത​ര​ണം പ്ര​സി​ഡ​ന്‍റ് ഇ​ന്ദു ബി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. വെ​ള്ളി​യാ​മ​റ്റ​ത്ത് 1300 ഓ​ളം വി​ദ്യാ​ർ​ഥി​ക​ളാ​ണു​ള്ള​ത്. ഇ​തി​ൽ യാ​ത്രാ​ക്ലേ​ശം നേ​രി​ടു​ന്ന ആ​ദി​വാ​സി മേ​ഖ​ല​യി​ലെ അ​റു​ന്നൂ​റോ​ളം വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി പ്ര​ത്യേ​കം പ​ദ്ധ​തി ത​യാ​റാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. പ്ര​കൃ​തി​ദു​ര​ന്തം മൂ​ലം പ​ല​യി​ട​ത്തും വീ​ടു​ക​ൾ ഒ​റ്റ​പ്പെ​ട്ട നി​ല​യി​ലാ​ണ്. ഇ​വി​ടെ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കും മ​രു​ന്ന് ല​ഭ്യ​മാ​ക്കും. ഇ​തി​നാ​യി എ​സ്ടി പ്ര​മോ​ട്ട​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ളും മ​രു​ന്ന് വി​ത​ര​ണ​വും പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. വൈ​സ് പ്ര​സി​ഡ​ന്‍റ് ലാ​ലി ജോ​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കാ​ലി​ത്തീ​റ്റ വിത​ര​ണം

മു​ട്ടം: ക്ഷീ​രവി​ക​സ​നവ​കു​പ്പി​ന്‍റെ​യും തൊ​ടു​പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് സ​ബ്സി​ഡി നി​ര​ക്കി​ൽ ന​ൽ​കു​ന്ന കാ​ലി​ത്തീ​റ്റ വി​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം തൊ​ടു​പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ട്രീ​സാ ജോ​സ് നി​ർ​വ​ഹി​ച്ചു.​ പ​ഴ​യ​മ​റ്റം ക്ഷീ​ര സ​ഹ​ക​ര​ണ സം​ഘ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​കെ. ബി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ സം​ഘം പ്ര​സി​ഡ​ന്‍റ് കെ.​ടി. അ​ഗ​സ്റ്റി​ൻ ക​ള്ളി​കാ​ട്ട്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഗ്ലോ​റി പൗ​ലോ​സ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ഷേ​ർ​ളി അ​ഗ​സ്റ്റി​ൻ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ലൗ​ജി എം.​നാ​യ​ർ , അ​ഡ്വ. അ​രു​ണ്‍ ചെ​റി​യാ​ൻ, പ​ഞ്ചാ​യ​ത്ത് സാ​ക്ഷ​ര​താ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ബി​ൻ​സ് മാ​ത്യു വ​ട്ട​പ്പ​ലം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.