വ​നം​വ​കു​പ്പ് ക​ണ്‍​ട്രോ​ൾ റൂം ​തു​റ​ന്നു
Tuesday, October 26, 2021 9:54 PM IST
ഇ​ടു​ക്കി: പെ​രി​യാ​ർ ഈ​സ്റ്റ് ഡി​വി​ഷ​നി​ലെ റേ​ഞ്ചു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് അ​ടി​യ​ന്തര സാ​ഹ​ച​ര്യ​ങ്ങ​ൾ നേ​രി​ടു​ന്ന​തി​ന് 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ൾ റൂ​മു​ക​ൾ ആ​രം​ഭി​ച്ചു.​
തേ​ക്ക​ടി​യി​ലും വ​ള്ള​ക്ക​ട​വി​ലും റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രെ പ്ര​ത്യേ​ക ഓ​ഫീ​സ​ർ​മാ​രാ​യി നി​യോ​ഗി​ച്ചു.
വ​ഞ്ചി​വ​യ​ൽ ആ​ദി​വാ​സി കോ​ള​നി ഒ​റ്റ​പ്പെ​ട്ടാ​ൽ അ​ടി​യ​ന്ത​ര സ​ഹാ​യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് പെ​രി​യാ​റി​ന്‍റെ മ​റു​വ​ശ​ത്താ​യി ഒ​രു വാ​ഹ​ന​വും വ​ഞ്ചി​വ​യ​ൽ ഇ​ഡി​സി സെ​ക്ര​ട്ട​റി, സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ജീ​വ​ന​ക്കാ​രെ​യും താ​ത്കാലി​ക വാ​ച്ച​ർ​മാ​രെ​യും വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. തേ​ക്ക​ടി കേ​ന്ദ്രീ​ക​രി​ച്ച് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ൾ സ്പെ​ഷ​ൽ ടാ​സ്ക് ഫോ​ഴ്സി​നെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.
ഡാ​മി​ലെ ജ​ല​നി​ര​പ്പും ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളും അ​ടി​യ​ന്ത​ര​മാ​യി അ​റി​യി​ക്കാ​നും സ​ത്വ​ര​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നു​മാ​യി മു​ല്ല​പ്പെ​രി​യാ​ർ ഡാം ​സൈ​റ്റി​ൽ സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ണ്‍​ട്രോ​ൾ റൂം ​സ്ഥാ​പി​ച്ചു. ഡാം ​സൈ​റ്റി​ലേ​ക്ക് എ​ത്തു​ന്ന​തി​നു​ള്ള വ​ള്ള​ക്ക​ട​വ്-ഡാം ​സൈ​റ്റ് റോ​ഡി​ലെ ത​ക​ർ​ന്ന ച​പ്പാ​ത്ത് ദ്രു​ത​ഗ​തി​യി​ൽ അ​റ്റ​കു​റ്റ​പ്പണി​ക​ൾ ന​ട​ത്തി സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കി. അ​ടി​യ​ന്ത​ര ഘ​ട്ട​ത്തി​ൽ പെ​രി​യാ​റി​നോ​ട് ചേ​ർ​ന്ന് താ​മ​സി​ക്കു​ന്ന ജ​ന​ങ്ങ​ളെ ഒ​ഴി​പ്പി​ക്കു​ന്ന​തി​നും മ​റ്റ് സ​ഹാ​യ​ങ്ങ​ൾ​ക്കു​മാ​യി വ​ള്ള​ക്ക​ട​വ് റേ​ഞ്ച് കേ​ന്ദ്രീ​ക​രി​ച്ച് മു​ഴു​വ​ൻ ജീ​വ​ന​ക്കാ​രു​ടെ​യും താ​ത്കാലി​ക വാ​ച്ച​ർ​മാ​രു​ടേ​യും സേ​വ​നം ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്.
പെ​രി​യാ​ർ ഈ​സ്റ്റ് ഡി​വി​ഷ​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള ബോ​ട്ടു​ക​ളും മ​റ്റ് വാ​ഹ​ന​ങ്ങ​ളും പൂ​ർ​ണ​മാ​യും സ​ജ്ജ​മാ​ക്കി. വ​ള്ള​ക്ക​ട​വ് -വ​ഞ്ചി​വ​യ​ൽ ആ​ദി​വാ​സി കോ​ള​നി​യി​ലേ​യ്ക്കു​ള്ള പാ​ല​ത്തി​ൽ വ​ന്ന​ടി​ഞ്ഞ ത​ടി​ക​ളും മ​റ്റ് ത​ട​സ​ങ്ങ​ളും നീ​ക്കം ചെ​യ്ത് നീ​രൊ​ഴു​ക്ക് സു​ഗ​മ​മാ​ക്കി. മ​ഴ​ക്കെ​ടു​തി നേ​രി​ടാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ല്ലാം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ പെ​രി​യാ​ർ ഈ​സ്റ്റ് ഡി​വി​ഷ​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ഏ​കോ​പി​പ്പി​ക്കു​ക​യും ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ സ​മ​യാ​സ​മ​യ​ങ്ങ​ളി​ലു​ള്ള നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​ക​യും ചെ​യ്തു​വ​രു​ന്നു​ണ്ടെ​ന്ന് പെ​രി​യാ​ർ ഈ​സ്റ്റ് ഡി​വി​ഷ​ൻ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ എ.​പി. സു​നി​ൽ ബാ​ബു അ​റി​യി​ച്ചു