ഏരി​യാ സ​മ്മേ​ള​നം
Monday, November 29, 2021 10:30 PM IST
നെ​ടു​ങ്ക​ണ്ടം: സി​പി​എം നെ​ടു​ങ്ക​ണ്ടം ഏ​രി​യാ സ​മ്മേ​ള​നം ഡി​സം​ബ​ർ ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ൽ നെ​ടു​ങ്ക​ണ്ട​ത്ത് ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ക​ണ്ണൂ​രി​ൽ ന​ട​ക്കു​ന്ന 23 -ാം പാ​ർ​ട്ടി കോ​ണ്‍​ഗ്ര​സി​ന് മു​ന്നോ​ടി​യാ​യി നെ​ടു​ങ്ക​ണ്ടം ഏ​രി​യ​യി​ലെ 144 ബ്രാ​ഞ്ച് സ​മ്മേ​ള​ന​ങ്ങ​ളും പ​ത്ത് ലോ​ക്ക​ൽ സ​മ്മേ​ള​ന​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കി.
കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ബ​ഹു​ജ​ന പ​ങ്കാ​ളി​ത്തം ഒ​ഴി​വാ​ക്കി പ്ര​തി​നി​ധി സ​മ്മേ​ള​നം മാ​ത്ര​മാ​ണ് ന​ട​ത്തു​ന്ന​ത്. ഒ​ന്നി​ന് രാ​വി​ലെ ഒ​ന്പ​തി​ന് പ​താ​ക ഉ​യ​ർ​ത്ത​ലി​ന് ശേ​ഷം നെ​ടു​ങ്ക​ണ്ടം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഹാ​ളി​ലാണ് സമ്മേളനം. 10 ലോ​ക്ക​ൽ ക​മ്മ​റ്റി​ക​ളി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​തി​നി​ധി​ക​ളാ​ണ് ഏ​രി​യാ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.