ച​പ്പാ​ത്തു​പാ​ലം ഉ​യ​ർ​ത്ത​ണ​മെ​ന്ന്
Monday, November 29, 2021 10:30 PM IST
രാ​ജ​കു​മാ​രി: ചെ​റി​യ മ​ഴ പെ​യ്താ​ൽ​പോ​ലും വെ​ള്ളം​ക​യ​റി മൂ​ടു​ന്ന രാ​ജ​കു​മാ​രി സൗ​ത്ത് ടൗ​ണി​നു സ​മീ​പ​മു​ള്ള ക​ണ്ട​ത്തി​പാ​ലം - ക​ന്നു​കു​ഴി​പ​ടി റോ​ഡി​ലെ മ​ഞ്ഞ​ക്കു​ഴി തോ​ടി​നു് കു​റു​കേ​യു​ള്ള ച​പ്പാ​ത്ത് പാ​ലം ഉ​യ​രം​കൂ​ട്ടി നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി.
ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പെ​യ്ത ക​ന​ത്ത മ​ഴ​യി​ൽ ച​പ്പാ​ത്തി​നു മു​ക​ളി​ലൂ​ടെ​യാ​ണ് വെ​ള്ളം ഒ​ഴു​കി​യ​ത്. മ​ഴ​യു​ള്ള സ​മ​യ​ത്ത് ഇ​തി​ലൂ​ടെ​യു​ള്ള വാ​ഹ​ന ഗ​താ​ഗ​ത​വും മു​ട​ങ്ങും. രാ​ജ​കു​മാ​രി സൗ​ത്ത് ഖ​ജ​നാ​പ്പാ​റ റോ​ഡി​ലെ വ​ലി​യ ക​ലു​ങ്ക് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കാ​ത്ത​തി​നാ​ൽ ഇ​തു​വ​ഴി ഗ​താ​ഗ​തം മു​ട​ങ്ങി​യ​തോ​ടെ ച​പ്പാ​ത്തു വ​ഴി​യാ​ണ് വാ​ഹ​ന​ങ്ങ​ൾ ഇ​പ്പോ​ൾ ക​ട​ന്നു​പോ​കു​ന്ന​ത്.
പ്ര​ദേ​ശ​ത്തെ ആ​ളു​ക​ൾ​ക്ക് ടൗ​ണി​ലേ​ക്ക് എ​ളു​പ്പ​ത്തി​ൽ എ​ത്താ​നു​ള്ള റോ​ഡു​കൂ​ടി​യാ​ണി​ത്. പാ​ല​ത്തി​ന് കൈ​വ​രി​ക​ളി​ല്ലാ​ത്ത​തി​നാ​ൽ വ​ലി​യ അ​പ​ക​ട ഭീ​ഷ​ണി​യാ​ണ് നി​ല​നി​ൽ​ക്കു​ന്ന​ത്. ഒ​രു വാ​ഹ​ന​ത്തി​നു​മാ​ത്രം ക​ട​ന്നു​പോ​കാ​വു​ന്ന വീ​തി​യാ​ണ് ച​പ്പാ​ത്ത് പാ​ല​ത്തി​നു​ള്ള​ത് .