ക്രി​സ്മ​സ് വ​ര​വാ​യി! വ​ർ​ണക്കാഴ്ച​ക​ളു​മാ​യി വി​പ​ണി ഉ​ണ​ർ​ന്നു
Monday, November 29, 2021 10:34 PM IST
തൊ​ടു​പു​ഴ: ക്രി​സ്മ​സി​നെ വ​ര​വേ​ൽ​ക്കാ​ൻ നാ​ട് ഒ​രു​ങ്ങി​ത്തുട​ങ്ങി. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​മാ​യി നി​റം മ​ങ്ങി​യി​രു​ന്ന ക്രി​സ്മ​സ് വി​പ​ണി​ക​ൾ സ​ജീ​വ​മാ​യി. ആ​ശ​ങ്ക​ക​ൾ പൂ​ർ​ണ​മാ​യി നീ​ങ്ങി​യി​ട്ടി​ല്ലെ​ങ്കി​ലും നാ​ളെ ഡി​സം​ബ​ർ തു​ട​ങ്ങു​ന്ന​തോ​ടെ വി​പ​ണി കൂ​ടു​ത​ൽ സ​ജീ​വ​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് വ്യാ​പാ​രി​ക​ൾ. ക്രി​സ്മ​സി​ന്‍റെ വ​ര​വ​റി​യി​ച്ച് ക​ട​ക​ളി​ൽ വ​ർ​ണ വി​ള​ക്കു​ക​ളും ന​ക്ഷ​ത്ര​ങ്ങ​ളും നി​ര​ന്നുക​ഴി​ഞ്ഞു.

ക​ത്തിനി​ൽ​ക്കു​ന്ന വ​ർ​ണ ന​ക്ഷ​ത്ര​ങ്ങ​ളും പു​ൽ​ക്കൂ​ടു​ക​ളും ക്രി​സ്മ​സ് ട്രീ​ക​ളും ഇ​നി വീ​ടു​ക​ളി​ലെ കാ​ഴ്ച​യാ​കും. കോ​വി​ഡ് ആ​ശ​ങ്ക​ക​ൾ ഇ​ത്ത​വ​ണ ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​ന്‍റെ തി​ള​ക്കം കു​റ​യ്ക്കു​ന്നി​ല്ലെ​ന്ന സൂ​ച​ന​യാ​ണു വി​പ​ണി ന​ൽ​കു​ന്ന​ത്. കൂ​ടാ​തെ ക്രൈ​സ്ത​വ ദേ​വാ​ല​യ​ങ്ങ​ളി​ലും മ​റ്റും കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ ത​ന്നെ ആ​ഘോ​ഷ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കാ​നും ത​യാ​റെ​ടു​ക്കു​ക​യാ​ണ്. നാ​ളെ മു​ത​ൽ ന​ക്ഷ​ത്ര​ങ്ങ​ളും മാ​ല ബ​ൾ​ബു​ക​ളും അ​ല​ങ്കാ​ര​ങ്ങ​ളും വാ​ങ്ങാ​ൻ കൂ​ടു​ത​ലാ​ളു​ക​ൾ എ​ത്തി​ത്തു​ട​ങ്ങും.
മു​ൻ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഉ​ത്പ്പ​ന്ന​ങ്ങ​ൾ​ക്ക് വി​ല കൂ​ടു​ത​ലാ​ണെ​ങ്കി​ലും അ​തൊ​ന്നും വി​പ​ണി​യെ ബാ​ധി​ക്കി​ല്ലെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ക​ച്ച​വ​ട​ക്കാ​ർ. ര​ണ്ടു വ​ർ​ഷം ഒ​ത്തു ചേ​ര​ലു​ക​ൾ കു​റ​ഞ്ഞി​രു​ന്ന​തി​നാ​ൽ ക്രി​സ​മ​സ് ആ​ഘോ​ഷം വീ​ടു​ക​ളി​ൽ പോ​ലും പ​രി​മി​ത​മാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​ത്ത​വ​ണ ഇ​ക്കാ​ര്യ​ങ്ങ​ളി​ലെ​ല്ലാം ഇ​ള​വു​ക​ൾ വ​ന്ന​താ​ണ് വി​പ​ണി​യെ ഉ​ഷാ​റാ​ക്കാ​ൻ കാ​ര​ണം.
വി​വി​ധ വ​ർ​ണ​ങ്ങ​ളി​ലു​ള്ള ന​ക്ഷ​ത്ര​ങ്ങ​ളും അ​ല​ങ്കാ​ര ദീ​പ​ങ്ങ​ളു​മാ​ണ് വി​ൽ​പ്പ​ന​യി​ൽ മു​ന്നി​ൽ നി​ൽ​ക്കു​ന്ന​ത്. വൈ​വി​ധ്യ​മാ​ർ​ന്ന എ​ൽ​ഇ​ഡി, പേ​പ്പ​ർ ന​ക്ഷ​ത്ര​ങ്ങ​ളാ​ണ് വി​പ​ണി​യി​ലെ മു​ഖ്യ ആ​ക​ർ​ഷ​ണം. 60 രൂ​പ മു​ത​ൽ 500 രൂ​പ വ​രെ​യു​ള്ള പേ​പ്പ​ർ ന​ക്ഷ​ത്ര​ങ്ങ​ൾ ല​ഭ്യ​മാ​ണ്.

പു​ൽ​ക്കൂ​ടു​ക​ളി​ൽ തൂ​ക്കു​ന്ന ചെ​റി​യ ന​ക്ഷ​ത്ര​ങ്ങ​ൾ 10 രൂ​പ മു​ത​ൽ ല​ഭി​ക്കും. എ​ൽ​ഇ​ഡി ന​ക്ഷ​ത്ര​ങ്ങ​ൾ​ക്കു 150 മു​ത​ൽ 1200 വ​രെ​യാ​ണ് വി​ല. അ​ല​ങ്കാ​ര​ത്തി​നു​പ​യോ​ഗി​ക്കു​ന്ന എ​ൽ​ഇ​ഡി മാ​ല ബ​ൾ​ബു​ക​ൾ 100 രൂ​പ മു​ത​ൽ നി​ര​ക്കി​ൽ ല​ഭ്യ​മാ​ണ്. ​സാ​ന്താ​ക്ലോ​സി​ന്‍റെ വേ​ഷ​വും മു​ഖം​മൂ​ടി​യും തൊ​പ്പി​യു​മെ​ല്ലാം ക​ട​ക​ളി​ൽ നി​ര​ന്നു​ക​ഴി​ഞ്ഞു.

ത​ടി​യി​ലും ചൂ​ര​ലി​ലും തീ​ർ​ത്ത പു​ൽ​ക്കൂ​ടു​ക​ളും വി​ൽ​പ്പ​ന​യ്ക്കാ​യി എ​ത്തി. ചൂ​ര​ൽ കൊ​ണ്ടു​ള്ള ഈ​ടു നി​ൽ​ക്കു​ന്ന പു​ൽ​ക്കൂ​ട് 900 രൂ​പ മു​ത​ൽ ല​ഭ്യ​മാ​ണ്. ത​ടി​കൊ​ണ്ടു​ള്ള പു​ൽ​ക്കൂ​ടി​ന് 400 രൂ​പ മു​ത​ലാ​ണ് വി​ല.

റെ​ഡി​മെ​യ്ഡ് പു​ൽ​ക്കൂ​ടു​ക​ൾ​ക്കും ആ​വ​ശ്യ​ക്കാ​രേ​റെ​യാ​ണ്. വൈ​വി​ധ്യ​മാ​ർ​ന്ന ക്രി​സ്മ​സ് ട്രീ​ക​ളും ക​ട​ക​ളി​ൽ വി​ൽ​പ​ന​യ്ക്കു​ണ്ട്. 500 രൂ​പ മു​ത​ൽ ക്രി​സ്മ​സ് ട്രീ ​ല​ഭ്യ​മാ​ണ്. പു​ൽ​ക്കൂ​ട്ടി​ൽ വ​യ്ക്കു​ന്ന ഉ​ണ്ണി​യേ​ശു ഉ​ൾ​പ്പെ​ടെ​യു​ള്ള സെ​റ്റ് പ്ര​തി​മ​ക​ളും വി​വി​ധ അ​ല​ങ്കാ​ര വ​സ്തു​ക്ക​ളും, ക്രി​സ്മ​സ് കാ​ർ​ഡു​ക​ളും കു​ഞ്ഞ് സാ​ന്താ​ക്ലോ​സു​മെ​ല്ലാം വി​പ​ണി​യി​ലു​ണ്ട്.

വൈ​കാ​തെ, ക്രി​സ്മ​സ് കേ​ക്കു​ക​ളു​മാ​യി ബേ​ക്ക​റി​ക​ളും സ​ജീ​വ​മാ​കും. കോ​വി​ഡ് പ്ര​തി​സ​ന്ധി​യു​ണ്ടെ​ങ്കി​ലും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ന്ന​തും ഓ​ണ്‍​ലൈ​നാ​യും അ​ല്ലാ​തെ​യും ക്രി​സ്മ​സ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ന്ന​തും ഇ​ത്ത​വ​ണ വി​പ​ണി​ക്കു പ്ര​തീ​ക്ഷ​യാ​യി​ട്ടു​ണ്ട്.