ശ്രേ​ഷ്ഠ അ​ധ്യാ​പ​ക പു​ര​സ്കാ​ര സ​മ​ർ​പ്പ​ണം
Wednesday, December 1, 2021 10:36 PM IST
നെ​ടു​ങ്ക​ണ്ടം: പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യു​ടെ പു​രോ​ഗ​തി​ക്കാ​യി അ​ധ്യാ​പ​ക കൂ​ട്ടാ​യ്മ രൂ​പീ​ക​രി​ച്ച ടീ​ച്ചേ​ഴ്സ് ക്ല​ബ്ബിന്‍റെ പ്ര​ഥ​മ ശ്രേ​ഷ്ഠ അ​ധ്യാ​പ​ക പു​ര​സ്കാ​ര സ​മ​ർ​പ്പ​ണം നാ​ലി​ന് ന​ട​ക്കും. പു​ര​സ്കാ​ര സ​മ​ർ​പ്പ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ’കോ​വി​ഡ് കാ​ല അ​ധ്യാ​പ​നം - വെ​ല്ലു​വി​ളി​ക​ളും സാ​ധ്യ​ത​ക​ളും’ എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ ന​ട​ക്കും.
സ​ർ​വീ​സി​ലി​രി​ക്കെ മ​ര​ണ​മ​ട​ഞ്ഞ ലി​ജി വ​ർ​ഗീ​സി​നെ യോ​ഗ​ത്തി​ൽ അ​നു​സ്മ​രി​ക്കും. നി​ല​വി​ൽ സ​ർ​വീ​സി​ലു​ള്ള അ​ധ്യാ​പ​ക​രും വി​ര​മി​ച്ച അ​ധ്യാ​പ​ക​രും ചേ​ർ​ന്നാ​ണ് ടീ​ച്ചേ​ഴ്സ് ക്ലബ്ബി​ന് രൂ​പം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.
കൂ​ട്ടാ​യ്മ​യു​ടെ പ്ര​ഥ​മ അ​ധ്യാ​പ​ക അ​വാ​ർ​ഡി​ന് അ​ർ​ഹ​രാ​യ​വ​ർ​ക്കു​ള്ള പു​ര​സ്കാ​ര സ​മ​ർ​പ്പ​ണം ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത് യു​പി സ്കൂ​ളി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി കെ. ​ഫി​ലി​പ്പ് നി​ർ​വ​ഹി​ക്കും. നെ​ടു​ങ്ക​ണ്ടം ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ കെ. ​സു​രേ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മു​തി​ർ​ന്ന അ​ധ്യാ​പ​ക​രെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശോ​ഭ​നാ വി​ജ​യ​ൻ ആ​ദ​രി​ക്കും. പ​ച്ച​ടി എ​സ്എ​ൻ എ​ൽ​പി സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ പി.​കെ. ബി​ജു സെ​മി​നാ​ർ ന​യി​ക്കും.