ഉ​ദ്യോ​ഗ​സ്ഥപീ​ഡ​നം: സ​മ​രം ന​ട​ത്തു​മെ​ന്ന് വ്യാ​പാ​രി​ക​ൾ
Thursday, December 2, 2021 10:19 PM IST
തൊ​ടു​പു​ഴ: ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പീ​ഡ​നം മൂ​ലം തൊ​ടു​പു​ഴ​യി​ലെ വ്യാ​പാ​രി​ക​ൾ ബു​ദ്ധി​മു​ട്ടു​ന്ന​താ​യി മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ആ​രോ​പി​ച്ചു.
കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ കു​റ​ഞ്ഞ് വി​പ​ണി​ക​ൾ ഉ​ണ​ർ​ന്നു തു​ട​ങ്ങി​യ സ​മ​യ​ത്ത് വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ ഓ​രോ കാ​ര​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ൽ ക​യ​റി പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ക​യാ​ണെ​ന്ന് വ്യാ​പാ​രി​ക​ൾ ആ​രോ​പി​ച്ചു.
വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലെ പോ​രാ​യ്മ​ക​ൾ ചൂ​ണ്ടി​കാ​ട്ടി നോ​ട്ടീ​സ് ന​ൽ​കു​ക​യും അ​വ പ​രി​ഹ​രി​ക്കാ​ൻ സ​മ​യ പ​രി​ധി ന​ൽ​കു​ക​യും ചെ​യ്യ​ണ്ട ഉ​ദ്യോ​ഗ​സ്ഥ​ർ സ​ർ​ക്കാ​ർ ഖ​ജ​നാ​വി​ലേ​യ്ക്ക് പ​ണം പി​രി​ക്കു​ന്ന ഏ​ജ​ന്‍റ്മാ​രാ​യി​രി​ക്കു​ക​യാ​ണ്. വ്യാ​പാ​ര​മാ​ന്ദ്യം മൂ​ലം ന​ട്ടം തി​രി​യു​ന്ന വ്യാ​പാ​രി​ക​ളി​ൽ നി​ന്നും ഭീ​മ​മാ​യ തു​ക ആ​ണ് പി​ഴ​യും പെ​നാ​ൽ​റ്റി​യു​മാ​യി ഉ​ദ്യോ​ഗ​സ്ഥ​ർ ഈ​ടാ​ക്കു​ന്ന​ത്.
ക​ഴി​ഞ്ഞ ദി​വ​സം തൊ​ടു​പു​ഴ​യി​ലെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ൽ ജി​എ​സ്ടി വി​ഭാ​ഗ​വും മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് ഉ​ദ്യോ​ഗ​സ്ഥ​രും പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ചെ​റു​ക​ട​ക​ളി​ൽ നി​ന്നും പോ​ലും അ​ന്യാ​യ​മാ​യി ഇ​രു​പ​തി​നാ​യി​രം രൂ​പ വ​രെ പി​ഴ ഈ​ടാ​ക്കു​ക​യും ചെ​യ്തു.
തി​ര​ക്കു​ള്ള സ​മ​യ​ങ്ങ​ളി​ൽ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ൽ ക​യ​റി​യു​ള്ള ഉദ്യോഗസ്ഥരുടെ പ​രി​ശോ​ധ​ന ത​ട​യു​മെ​ന്നും വ്യാ​പാ​രി​ക​ളെ ദ്രോ​ഹി​ക്കു​ന്ന ന​ട​പ​ടി​ക​ളു​മാ​യി ഉ​ദ്യോ​ഗ​സ്ഥ​ർ മു​ന്നോ​ട്ടുപോ​യാ​ൽ സ​മ​ര​വു​മാ​യി മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ രം​ഗ​ത്തി​റ​ങ്ങു​മെ​ന്നും അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് രാ​ജു ത​ര​ണി​യി​ൽ പ​റ​ഞ്ഞു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി നാ​സ​ർ സൈ​ര, പി.​ജി.​രാ​മ​ച​ന്ദ്ര​ൻ, ആ​ർ.​ര​മേ​ഷ്, സാ​ലി എ​സ്.​മു​ഹ​മ്മ​ദ്, പി.​അ​ജീ​വ്, ടോ​മി സെ​ബാ​സ്റ്റ്യ​ൻ, ഷെ​റീ​ഫ് സ​ർ​ഗം, ബെ​ന്നി ഇ​ല്ലി​മൂ​ട്ടി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.