മാ​ലി​ന്യംത​ള്ളി; 5000രൂ​പ പി​ഴ ഈ​ടാ​ക്കി
Thursday, December 2, 2021 10:22 PM IST
ഇ​ര​ട്ട​യാ​ർ: കെ​ട്ടി​ട നി​ർ​മാ​ണാ​വ​ശി​ഷ്ട​ങ്ങ​ളും മ​റ്റും റോ​ഡ​രി​കി​ൽ ഉ​പേ​ക്ഷി​ച്ച​യാ​ളി​ൽ നി​ന്നും ഇ​ര​ട്ട​യാ​ർ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് 5000 രൂ​പ പി​ഴ​യീ​ടാ​ക്കി. പൊ​തു​നി​ര​ത്തി​ൽ ത​ള്ളി​യ മാ​ലി​ന്യം അ​ത് നി​ക്ഷേ​പി​ച്ച​വ​രെ​ക്കൊ​ണ്ട് ത​ന്നെ നീ​ക്കം ചെ​യ്യി​പ്പി​ച്ചു. കാ​മാ​ക്ഷി സ്വ​ദേ​ശി ബി​ബി​ൻ തോ​മ​സി​നെ​തി​രെയാ​ണ് പ​ഞ്ചാ​യ​ത്ത് ന​ട​പ​ടി​യെ​ടു​ത്ത​ത്.
ഇ​ര​ട്ട​യാ​ർ ഡാം ​പ​രി​സ​രം മു​ത​ൽ ശാ​ന്തി​ഗ്രാം, ഇ​ടി​ഞ്ഞ​മ​ല വ​രെ​യു​ള്ള അ​ഞ്ചു കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തെ റോ​ഡ​രി​കി​ലാ​ണ് അ​ലൂ​മി​നി​യം ഫാ​ബ്രി​ക്കേ​ഷ​ൻ അ​വ​ശി​ഷ്ട​ങ്ങ​ളും മ​റ്റും ത​ള്ളി​യ​ത്.
പ​രി​സ​ര​ത്തു നി​ന്നും ല​ഭി​ച്ച പ​ഴ്സി​ൽ നി​ന്നാ​ണ് മാ​ലി​ന്യം നി​ക്ഷേ​പി​ച്ച​യാ​ളു​ടെ സൂ​ച​ന ല​ഭി​ച്ച​ത്. ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഇ​യാ​ളെ വി​ളി​ച്ചു​വ​രു​ത്തി ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് സം​ഭ​വം തെ​ളി​ഞ്ഞ​ത്. തു​ട​ർ​ന്ന് മാ​ലി​ന്യം നീ​ക്കാ​നും പി​ഴ​യൊ​ടു​ക്കാ​നും സെ​ക്ര​ട്ട​റി നാ​രാ​യ​ണ​ൻ ന​ട​പ​ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.