ഇ​​ടു​​ക്കി രൂ​​പ​​ത​​യി​​ൽ നാ​​ളെ പ​​താ​​ക​​ദി​​നം
Friday, December 3, 2021 11:22 PM IST
ചെ​​റേു​​തോ​​ണി: വി​​ശു​​ദ്ധ യൗ​​സേ​​പ്പി​​താ​​വി​​ന്‍റെ വ​​ർ​​ഷാ​​ച​​ര​​ണ സ​​മാ​​പ​​ന ആ​​ഘോ​​ഷ​​ങ്ങ​​ൾ​​ക്ക് ഇ​​ടു​​ക്കി രൂ​​പ​​ത​​യി​​ൽ നാ​​ളെ കൊ​​ടി​​യേ​​റും. ദി​​നാ​​ച​​ര​​ണ​​ത്തി​ന്‍റെ ഭാ​​ഗ​​മാ​​യി രൂ​​പ​​ത​​യി​​ൽ നാ​​ളെ പ​​താ​​ക​​ദി​​നം ആ​​ച​​രി​​ക്കും. രൂ​​പ​​ത​​യി​​ലെ എ​​ല്ലാ ഇ​​ട​​വ​​ക​​ക​​ളി​​ലും സ​​ന്യാ​​സ ഭ​​വ​​ന​​ങ്ങ​​ളി​​ലും വീ​​ടു​​ക​​ളി​​ലും സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലും പേ​​പ്പ​​ൽ പ​​താ​​ക ഉ​​യ​​ർ​​ത്തും. എ​​ട്ടു മു​​ത​​ൽ 12 വ​​രെ തീ​​യ​​തി​​ക​​ളി​​ൽ രൂ​​പ​​ത മു​​ഴു​​വ​​ൻ തി​​രു​​സ്വ​​രൂ​​പ പ്ര​​യാ​​ണം ന​​ട​​ക്കും.
തി​​രു​​സ്വ​​രൂ​​പ പ്ര​​യാ​​ണം 12 ന് ​​വാ​​ഴ​​ത്തോ​​പ്പ് സെ​​ന്‍റ് ജോ​​ർ​​ജ് ക​​ത്തീ​​ഡ്ര​​ലി​​ൽ എ​​ത്തി സ​​മൂ​​ഹ​​ബ​​ലി​​യോ​​ടെ വ​​ർ​​ഷാ​​ച​​ര​​ണം സ​​മാ​​പി​​ക്കും. നാ​​ളെ രൂ​​പ​​ത കേ​​ന്ദ്ര​​ത്തി​​ൽ മാ​​ർ ജോ​​ണ്‍ നെ​​ല്ലി​​ക്കു​​ന്നേ​​ൽ പ​​താ​​ക ഉ​​യ​​ർ​​ത്തും.