ജി​ല്ലാ ഒ​ളി​ന്പി​ക് ഗെ​യിം​സ്: നെറ്റ്ബോൾ മത്സരം നടന്നു
Monday, January 17, 2022 10:36 PM IST
തൊ​ടു​പു​ഴ: ജി​ല്ലാ ഒ​ളി​ന്പി​ക് ഗെ​യിം​സി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള ജി​ല്ലാ നെ​റ്റ്ബോ​ൾ മ​ത്സ​രം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹൈ​സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ന്നു. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കൗ​ണ്‍​സി​ല​ർ നീ​നു പ്ര​ശാ​ന്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​

എം.​എ​സ്. പ​വ​ന​ൻ, ഒ​ളി​ന്പി​ക് ഗെ​യിം​സ് നി​രീ​ക്ഷ​ക​ൻ റെ​ജി പി.​തോ​മ​സ്, ജി​ല്ലാ സൈ​ക്ലിം​ഗ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി എ.​പി. മു​ഹ​മ്മ​ദ് ബ​ഷീ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. നെ​റ്റ്ബോ​ൾ പു​രു​ഷ വി​ഭാ​ഗ​ത്തി​ൻ ആ​ർ.​നി​രേ​ഷ് നേ​തൃ​ത്വം ന​ൽ​കി​യ തൊ​ടു​പു​ഴ ത്രീസ്റ്റാ​ർ ക്ല​ബ് ഒ​ന്നാം സ്ഥാ​ന​വും ജി​ല്ലാ യൂ​ത്ത് ക്ല​ബ് ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. വ​നി​താ വി​ഭാ​ഗ​ത്തി​ൽ തൊ​ടു​പു​ഴ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹൈ​സ്കൂ​ൾ ക്ല​ബ് ഒ​ന്നാം സ്ഥാ​ന​വും കോ​ലാ​നി ഒ​ളി​ന്പി​യ യൂ​ത്ത് ക്ല​ബ് ര​ണ്ടാം​സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. ഡി​വൈ​എ​സ്പി കെ. ​സ​ദ​ൻ സ​മ്മാ​നം വി​ത​ര​ണം ചെ​യ്തു.